ട്രംപ് ഭരണകൂടത്തിന്റെ പുതിയ വിദ്യാഭ്യാസ പദ്ധതി: രക്ഷിതാക്കൾക്ക് വലിയ ആശ്വാസമായി 'നാഷണൽ സ്കൂൾ ചോയ്സ്' ഓപ്ഷൻ

ട്രംപ് ഭരണകൂടത്തിന്റെ പുതിയ വിദ്യാഭ്യാസ പദ്ധതി: രക്ഷിതാക്കൾക്ക് വലിയ ആശ്വാസമായി 'നാഷണൽ സ്കൂൾ ചോയ്സ്' ഓപ്ഷൻ
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ട്രംപ് ഭരണകൂടത്തിന്റെ പുതിയ വിദ്യാഭ്യാസ പദ്ധതി: രക്ഷിതാക്കൾക്ക് വലിയ ആശ്വാസമായി 'നാഷണൽ സ്കൂൾ ചോയ്സ്' ഓപ്ഷൻ പി പി ചെറിയാൻ വാഷിംഗ്ടൺ: അമേരിക്കയിലെ പ്രൈവറ്റ്, ഹോംസ്കൂൾ വിദ്യാർത്ഥി...

ട്രംപ് ഭരണകൂടത്തിന്റെ പുതിയ വിദ്യാഭ്യാസ പദ്ധതി: രക്ഷിതാക്കൾക്ക് വലിയ ആശ്വാസമായി 'നാഷണൽ സ്കൂൾ ചോയ്സ്' ഓപ്ഷൻ
പി പി ചെറിയാൻ

വാഷിംഗ്ടൺ: അമേരിക്കയിലെ പ്രൈവറ്റ്, ഹോംസ്കൂൾ വിദ്യാർത്ഥികൾക്ക് ഫെഡറൽ സ്കോളർഷിപ്പുകൾ ലഭ്യമാക്കുന്നതിനുള്ള 'എഡ്യൂക്കേഷൻ ഫ്രീഡം ടാക്സ് ക്രെഡിറ്റ്' പദ്ധതി ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചു.

അടുത്ത വർഷം ജനുവരി 1 മുതൽ നിലവിൽ വരുന്ന ഈ പദ്ധതി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്കൂൾ ചോയ്സ് വിപുലീകരണമാണെന്ന് വിദ്യാഭ്യാസ സെക്രട്ടറി ലിൻഡ മക്മാഹൻ വ്യക്തമാക്കി.

കുട്ടികളുടെ ആവശ്യങ്ങൾക്കനുസരിച്ച് മികച്ച വിദ്യാലയങ്ങളോ പഠന സേവനങ്ങളോ ട്യൂഷനോ തിരഞ്ഞെടുക്കാൻ ഈ പദ്ധതി വഴി കുടുംബങ്ങൾക്ക് അവസരം ലഭിക്കും.

സ്‌കോളർഷിപ്പ് ഗ്രാന്റിംഗ് ഓർഗനൈസേഷനുകൾ (SGO) മുഖേനയാണ് ഫണ്ടുകൾ വിതരണം ചെയ്യുന്നത്.

ഇതിലൂടെ ദശലക്ഷക്കണക്കിന് കുട്ടികൾക്ക് അവരുടെ തപാൽ കോഡോ , കുടുംബ വരുമാനം തുടങ്ങിയ അതിരുകളില്ലാതെ മികച്ച വിദ്യാഭ്യാസം ഉറപ്പാക്കാൻ സാധിക്കുമെന്നാണ് ഭരണകൂടത്തിന്റെ വിലയിരുത്തൽ.

എന്നാൽ പദ്ധതിക്കെതിരെ അധ്യാപക യൂണിയനുകളിൽ നിന്നും ഇതിനകം വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
7 + 5 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!