യു.എസില്‍ യിസ്രായേലിനു പിന്തുണ കുറയുന്നതിനു കാരണം ബൈബിള്‍ അജ്ഞത: അംബാസിഡര്‍ ഹക്കാബി

യു.എസില്‍ യിസ്രായേലിനു പിന്തുണ കുറയുന്നതിനു കാരണം ബൈബിള്‍ അജ്ഞത: അംബാസിഡര്‍ ഹക്കാബി
യു.എസില്‍ യിസ്രായേലിനു പിന്തുണ കുറയുന്നതിനു കാരണം ബൈബിള്‍ അജ്ഞത: അംബാസിഡര്‍ ഹക്കാബി വാഷിംഗ്ടണ്‍: അമേരിക്കന്‍ ജനങ്ങള്‍ക്കിടയില്‍ യിസ്രായേലിനോടുള്ള പിന്തുണ കുറയുന്നതിനും പൊതുജന...

യു.എസില്‍ യിസ്രായേലിനു പിന്തുണ കുറയുന്നതിനു കാരണം ബൈബിള്‍ അജ്ഞത: അംബാസിഡര്‍ ഹക്കാബി

വാഷിംഗ്ടണ്‍: അമേരിക്കന്‍ ജനങ്ങള്‍ക്കിടയില്‍ യിസ്രായേലിനോടുള്ള പിന്തുണ കുറയുന്നതിനും പൊതുജനാഭിപ്രായം എതിരാകുന്നതിനും കാരണം ബൈബിളിനെക്കുറിച്ച് ശരിയായ അറിവില്ലാത്തതാണെന്ന് യിസ്രായേലിലെ അംബാസിഡര്‍ മൈക്ക് ഹക്കാബി.

ദീര്‍ഘ വര്‍ഷമായി ബാപ്റ്റിസ്റ്റ് പാസ്റ്ററായി സേവനമനുഷ്ഠിച്ച ഹക്കാബി അമേരിക്കന്‍ വാര്‍ത്താ ചാനലായ ന്യൂസ് നേഷന്‍ന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

അമേരിക്കയില്‍ യിസ്രായേല്‍ വിരുദ്ധ വികാരം പടരുന്നതിന് പ്രധാനമായും മൂന്ന് കാരണങ്ങളാണ് ഉള്ളതെന്ന് അദ്ദേഹം ആരോപിച്ചു.

വ്യാജ വാര്‍ത്തകളും വിദേശ രാജ്യങ്ങളുടെ നുണ പ്രചാരണങ്ങളും, ഒരു ദൈവമുണ്ടെന്നും മനുഷ്യ ജീവിതത്തിന് ദൈവം നിശ്ചയിച്ച ചില നിയമങ്ങളുണ്ടെന്നും വിശ്വസിക്കുന്നവരോടുള്ള അടങ്ങാത്ത വിദ്വേഷം, ബൈബിളിനെക്കുറിച്ചുള്ള കൃത്യമായ അറിവില്ലായ്മ എന്നിവയാണ് ഈ ഘടകങ്ങള്‍.

ഇവയെല്ലാം ഒത്തു വരുമ്പോള്‍ ആളുകള്‍ യിസ്രായേലിനെതിരെ തിരിയുകയും എല്ലാ തെറ്റുകള്‍ക്കും യിസ്രായേലിനെ മാത്രം കുറ്റപ്പെടുത്തുകയും ചെയ്യുകയാണെന്ന് ഹക്കാബി ഓര്‍പ്പിച്ചു.

വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
9 + 6 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!