ഞാന്‍ ചങ്ങലയില്‍ കഴിഞ്ഞപ്പോള്‍ യേശുവിനേപ്പോലെ ശത്രുക്കളെ സ്നേഹിക്കാന്‍ പഠിച്ചു; പുരോഹിതന്‍ ഫാ. പിയര്‍ ലൂയിജി മക്കല്ലി

ഞാന്‍ ചങ്ങലയില്‍ കഴിഞ്ഞപ്പോള്‍ യേശുവിനേപ്പോലെ ശത്രുക്കളെ സ്നേഹിക്കാന്‍ പഠിച്ചു; പുരോഹിതന്‍ ഫാ. പിയര്‍ ലൂയിജി മക്കല്ലി
ഞാന്‍ ചങ്ങലയില്‍ കഴിഞ്ഞപ്പോള്‍ യേശുവിനേപ്പോലെ ശത്രുക്കളെ സ്നേഹിക്കാന്‍ പഠിച്ചു; പുരോഹിതന്‍ ഫാ. പിയര്‍ ലൂയിജി മക്കല്ലി "ഞാന്‍ ചങ്ങലയില്‍ കഴിഞ്ഞപ്പോള്‍ യേശുവിനേപ്പോലെ ശത്രുക്കളെ ...

ഞാന്‍ ചങ്ങലയില്‍ കഴിഞ്ഞപ്പോള്‍ യേശുവിനേപ്പോലെ ശത്രുക്കളെ സ്നേഹിക്കാന്‍ പഠിച്ചു; പുരോഹിതന്‍ ഫാ. പിയര്‍ ലൂയിജി മക്കല്ലി

"ഞാന്‍ ചങ്ങലയില്‍ കഴിഞ്ഞപ്പോള്‍ യേശുവിനേപ്പോലെ ശത്രുക്കളെ സ്നേഹിക്കാന്‍ പഠിച്ചു'' - 750 ദിവസം ബന്ദിയായിരുന്ന പുരോഹിതന്റെ സാക്ഷ്യം

2018 സെപ്റ്റംബര്‍ 17-ന് രാത്രി നൈജറിലെ ബെമോവഡങ്കയില്‍ മിഷന്‍ പ്രവര്‍ത്തനം ചെയ്യുകയായിരുന്ന ഇറ്റാലിയന്‍ പൌരനായ കത്തോലിക്കാ പുരോഹിതന്‍ ഫാ. പിയര്‍ ലൂയിജി മക്കല്ലിയെ അല്‍ഖ്വയ്ദ ബന്ധമുള്ള ഇസ്ളാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി അതിര്‍ത്തി കടത്തി മാലിയിലെത്തിച്ചു.

റോഡുകളുടെയും ആശയവിനിമയത്തിന്റെയും അടിസ്ഥാന സൌകര്യങ്ങളുടെയും അഭാവം മൂലം ഒറ്റപ്പെട്ടതും അവഗണിക്കപ്പെട്ടതുമായ ഒരു പ്രദേശമായിരുന്നു ബൊമോവടങ്ക. തീവ്രവാദികള്‍ തന്നെ കാലില്‍ ചങ്ങലയിട്ടു പൂട്ടി.

ദിവസവും ബന്ധിക്കപ്പെട്ടവനായി ആയുധധാരികളുടെ നടുവില്‍ കഴിയേണ്ടിവന്നു. തീവ്രവാദികള്‍ തോക്കുകൊണ്ടു നെറ്റിയില്‍ ചൂണ്ടി വെടിവെച്ചുകൊണ്ട് ഭീഷണി മുഴക്കുമ്പോള്‍ ഉള്ളില്‍ അത് ഒരു തീയായി കത്തിയിരുന്നു.

ഒറ്റപ്പെടലുകളും വിശപ്പും, ശാരീരിക ക്ളേശങ്ങളും അലട്ടിയപ്പോള്‍ ആദ്യമൊക്കെ നിരാശ കടന്നുകൂടി. എങ്കിലും തന്റെ തടവിലെ ഏറ്റവും വലിയ പോരാട്ടം തന്നെ തട്ടിക്കൊണ്ടുപോയവരെ അതിജീവിക്കുകയല്ല മറിച്ച് അവരെ വെറുക്കാനുള്ള പ്രലോഭനത്തെ ചെറുക്കുക എന്നതായിരുന്നു.

വിശ്വാസം, സമാധാനം, ക്ഷമ എന്നിവയെക്കുറിച്ചുള്ള തന്റെ ധാരണയെ ഈ അഗ്നി പരീക്ഷ മാറ്റി മറിച്ചുവെന്ന് ഫാ. മക്കല്ലി കത്തോലിക്കാ ചാരിറ്റിയായ എയ്ഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ് (എസിഎന്‍) യോട് ഒരു അഭിമുഖത്തില്‍ പറഞ്ഞു.

ക്രിസ്തുവിന്റെ ഏറ്റവും കരാതലായ പഠിപ്പിക്കലുകളിലൊന്നായ നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക എന്ന പഠിപ്പിക്കലിനെ അനുഷ്ഠിക്കാന്‍ അടിമത്വം തന്നെ നിര്‍ബന്ധിതനാക്കി.

കുരിശു മരണ സമയത്ത് യേശു പറഞ്ഞ "പിതാവെ ഇവരോട് ക്ഷമിക്കേണമെ, കാരണം ഇവര്‍ ചെയ്യുന്നത് ഇന്നതെന്ന് ഇവര്‍ക്കറിയില്ല'' എന്ന വാക്കുകള്‍ ഹൃദയത്തില്‍ പതിഞ്ഞു.

മാസങ്ങളോളം കിടന്ന തടവ് ജീവിതം, പ്രാര്‍ത്ഥന അദ്ദേഹത്തിന്റെ ജീവനാഡിയായി മാറി. കൂടാതെ യേശു പറഞ്ഞ മറ്റു വാക്കുകള്‍ എന്റെ നിമിത്തം ആളുകള്‍ നിങ്ങളെ അപമാനിക്കുകയും പീഢിപ്പിക്കുകയും നിങ്ങള്‍ക്കെതിരെ എല്ലാത്തരം തിന്മയും വ്യാജമായി പറയുകയും ചെയ്യുുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍, സ്വര്‍ഗ്ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതാകകൊണ്ട് സന്തോഷിച്ചുല്ലസിപ്പിന്‍.

(മത്തായ 5: 11,12) ഈ വചനം കര്‍ത്താവില്‍ കൂടുതല്‍ വിശ്വസിക്കുവാനും കഷ്ടതയില്‍ സമാധാനം കണ്ടെത്താനും ഏറെ സഹായിച്ചുവെന്ന് ഫാ. മക്കല്ലി പറഞ്ഞു. 2020 ഒക്ടോബര്‍ 9-ന് മക്കല്ലിയെ തീവ്രവാദികള്‍ വിട്ടയച്ചു.

വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
7 + 3 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ