നൈജീരിയയില് ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തു; മരണ സംഖ്യ 60 കവിഞ്ഞു
അബുജ: നൈജീരിയായിലെ വടക്കു പടിഞ്ഞാറന് സംസ്ഥാനമായ കടുനയുടെ വിവിധ ഗ്രാമങ്ങളില് തീവ്രവാദികള് നടത്തിയ സംഘടിത ആക്രമണങ്ങളില് ഡസന് കണക്കിനു ക്രിസ്ത്യാനികള് കൊല്ലപ്പെട്ടു.
കൌറു ലോക്കല് ഗവണ്മെന്റ് ഏരിയായിലെ നരിഡോന് ഗ്രാമത്തില് കുറഞ്ഞത് 30 ക്രിസ്ത്യാനികളെങ്കിലും കൊല്ലപ്പെട്ടതായി റിപ്പോര്ട്ടുകളുണ്ട്.
ഒന്നിലധികം ആക്രമണങ്ങളില് ഇരകളായവരുടെ എണ്ണം 60 കവിഞ്ഞതായി വിശ്വസിക്കുന്നതായി ക്രിസ്ത്യന് മോണിറ്ററിംഗ് ഗ്രൂപ്പായ ട്രൂത്ത് നൈജീരിയ പറഞ്ഞു.
ആയുധധാരികളായ തീവ്രവാദികള് നരിഡോണിലേക്ക് ഇരച്ചു കയറി വീടുകള്ക്കുള്ളില് കഴിഞ്ഞിരുന്നവര്ക്കുനേരെ വെടിയുതിര്ക്കുകയും നിരവധി വീടുകള്ക്ക് തീയിടുകയും ചെയ്തു.
രക്ഷപെട്ടവര് അടുത്തുള്ള വയലുകളിലേക്ക് ഓടിപ്പോയി. എല്ലാ മാസവും ഞങ്ങള് കുട്ടികളെയടക്കം അടക്കം ചെയ്യുന്നു.
ഇപ്പോള് വീണ്ടുമൊരു കൂട്ട സംസ്ക്കാരം, ദയവായി ഞങ്ങളെ സഹായിക്കു.
കൌറു ലോക്കല് ഗവണ്മെന്റ് ലെജിസ്ളേറ്റീവ് കൌണ്സില് വക്താവ് സ്റ്റീഫന് ഹജാര ഒരു മാദ്ധ്യമത്തോടു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ