ഇറാനിലെ ട്രംപിന്റെ സൈനിക അധികാരം പരിമിതപ്പെടുത്താനുള്ള നീക്കം യു.എസ്. സെനറ്റ് തള്ളി

ഇറാനിലെ ട്രംപിന്റെ സൈനിക അധികാരം  പരിമിതപ്പെടുത്താനുള്ള നീക്കം യു.എസ്. സെനറ്റ് തള്ളി
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ഇറാനിലെ ട്രംപിന്റെ സൈനിക അധികാരം പരിമിതപ്പെടുത്താനുള്ള നീക്കം യു.എസ്. സെനറ്റ് തള്ളി പി പി ചെറിയാൻ വാഷിംഗ്ടൺ: ഇറാനെതിരെയുള്ള സൈനിക നടപടികളിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ...

ഇറാനിലെ ട്രംപിന്റെ സൈനിക അധികാരം പരിമിതപ്പെടുത്താനുള്ള നീക്കം യു.എസ്. സെനറ്റ് തള്ളി
പി പി ചെറിയാൻ

വാഷിംഗ്ടൺ: ഇറാനെതിരെയുള്ള സൈനിക നടപടികളിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള പ്രമേയം യു.എസ്. സെനറ്റ് തള്ളി.

പ്രമേയത്തിന് അനുകൂലമായി 47-ഉം എതിരായി 49-ഉം വോട്ടുകളാണ് ലഭിച്ചത്.

നേരത്തെ, ട്രംപിന്റെ യുദ്ധാധികാരങ്ങൾ പരിമിതപ്പെടുത്തണമെന്ന സമാനമായ പ്രമേയം യു.എസ്. പ്രതിനിധി സഭ പാസാക്കിയിരുന്നു.

എന്നാൽ സെനറ്റിൽ ഭരണപക്ഷമായ റിപ്പബ്ലിക്കൻ പാർട്ടി പ്രമേയത്തെ ചെറുത്തുതോൽപ്പിച്ചു.

പാർലമെന്റിന്റെ മുൻകൂട്ടി അനുമതിയില്ലാതെ ഇറാനിലെ സൈനിക നീക്കങ്ങൾ തുടരാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡെമോക്രാറ്റുകൾ പ്രമേയം കൊണ്ടുവന്നത്.

മേഖലയിൽ യുദ്ധം രൂക്ഷമാകുകയും യു.എസ്. സൈനികർ കൊല്ലപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് ഡെമോക്രാറ്റുകളുടെ തീരുമാനം.
https://youtu.be/0zpx15n5mXU?si=kEOdSozQ7XBrSPnZ

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
8 + 4 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!