2000 വര്‍ഷത്തിനിടെ ആദ്യമായി ബൈബിള്‍ പിതാക്കന്മാരുടെ മക്പേല ശവകുടീരത്തില്‍ നവീകരണം ആരംഭിച്ചു

2000 വര്‍ഷത്തിനിടെ ആദ്യമായി ബൈബിള്‍ പിതാക്കന്മാരുടെ മക്പേല ശവകുടീരത്തില്‍ നവീകരണം ആരംഭിച്ചു
2000 വര്‍ഷത്തിനിടെ ആദ്യമായി ബൈബിള്‍ പിതാക്കന്മാരുടെ മക്പേല ശവകുടീരത്തില്‍ നവീകരണം ആരംഭിച്ചു ഹെബ്രോന്‍: ഏകദേശം 2000 വര്‍ഷത്തിനിടെ ആദ്യമായി യഹൂദ അധികാരികള്‍ ബൈബിള്‍ പിതാക്കന്മാരാ...

2000 വര്‍ഷത്തിനിടെ ആദ്യമായി ബൈബിള്‍ പിതാക്കന്മാരുടെ മക്പേല ശവകുടീരത്തില്‍ നവീകരണം ആരംഭിച്ചു

ഹെബ്രോന്‍: ഏകദേശം 2000 വര്‍ഷത്തിനിടെ ആദ്യമായി യഹൂദ അധികാരികള്‍ ബൈബിള്‍ പിതാക്കന്മാരായ അബ്രഹാമിന്റെയും സാറായുടെയും, യിസ്സഹാക്കിന്റെയും, റിബേക്കയുടെയും, യാക്കോബിന്റെയും, ലേയയുടെയും ശവകുടീരമായ മക്പേല ശ്മശാനത്തില്‍ വലിയ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

മക്പേല ഗുഹ എന്ന പേരിലും അറിയപ്പെടുന്ന ഈ ചരിത്ര സ്ഥലം ടെമ്പിള്‍ മൌണ്ട് കഴിഞ്ഞാല്‍ യഹൂദന്മാരുടെ രണ്ടാമത്തെ പുണ്യ സ്ഥലമായി കണക്കാക്കുന്നു.

വൈദ്യുത നവീകരണവും എയര്‍ കണ്ടീഷനിംഗ്, മെച്ചപ്പെട്ട ഡ്രെയിനേജ്, പുതിയ ലൈറ്റിംഗ്, അഗ്നി സംരക്ഷണ സംവിധാനങ്ങള്‍, ശൈത്യകാല മഴയില്‍ പലപ്പോഴും വെള്ളം കയറുന്ന യഹൂദ പ്രാര്‍ത്ഥനാ സ്ഥലത്തിന് മുകളിലെ മേല്‍ക്കൂര എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഹെബ്രോനിലെ യഹൂദ സമൂഹത്തിന്റെ അന്താരാഷ്ട്ര കാര്യങ്ങളുടെ ഡയറക്ടര്‍ യിഷാക് ഫ്ളീഷറാണ് ഇക്കാര്യം മാദ്ധ്യമങ്ങളോട് അറിയിച്ചത്.

യഹൂദ പൈതൃകത്തിലും സത്വത്തിലും ഈ സ്ഥലത്തിന്റെ കേന്ദ്ര സ്ഥാനത്തെ യിസ്രായേല്‍ അംഗീകരിക്കുന്നതിന്റെ സൂചനകൂടിയാണിതെന്ന് നിരീക്ഷകര്‍ കരുതുന്നു.

2012-ല്‍ യുനെസ്കോ ഈ ശവകുടീര ശ്മശാനം വംശനാശ ഭീഷണി നേരിടുന്ന പലസ്തീന്‍ പൈതൃക സ്ഥലമായി പ്രഖ്യാപിച്ചതിനു വര്‍ഷങ്ങള്‍ക്കുശേഷമാണ് ഈ പദ്ധതി. നമ്മുടെ ചരിത്രവും സത്വവും ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്ന ആളുകളുടെ കൈകളില്‍ വീഴാന്‍ അനുവദിക്കില്ല. ഫ്ളെഷര്‍ പറഞ്ഞു.

അബ്രഹാം തനിക്കും കുടുംബത്തിനും ശ്മശാന ഭൂമിക്കായി വാങ്ങിയ ഹെബ്രോനിലെ മക്പേല ഗുഹ (ഉല്‍പ്പത്തി 23:16) ലോകത്തിലെ ഏറ്റവും പഴക്കമേറിയ പൈതൃക സ്ഥലമാണ്.

വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
9 + 6 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ