യിസ്രായേലില്‍ രണ്ട് ലക്ഷത്തോളം കോടിശ്വരന്മാര്‍: ലോക സമ്പത്ത് പട്ടികയില്‍ 18-മത്തെ സ്ഥാനം

യിസ്രായേലില്‍ രണ്ട് ലക്ഷത്തോളം കോടിശ്വരന്മാര്‍:  ലോക സമ്പത്ത് പട്ടികയില്‍ 18-മത്തെ സ്ഥാനം
യിസ്രായേലില്‍ രണ്ട് ലക്ഷത്തോളം കോടിശ്വരന്മാര്‍: ലോക സമ്പത്ത് പട്ടികയില്‍ 18-മത്തെ സ്ഥാനം യെരുശലേം: യിസ്രായേലില്‍ കോടീശ്വരന്മാരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതായി ചൊവ്വാഴ്...

യിസ്രായേലില്‍ രണ്ട് ലക്ഷത്തോളം കോടിശ്വരന്മാര്‍: ലോക സമ്പത്ത് പട്ടികയില്‍ 18-മത്തെ സ്ഥാനം

യെരുശലേം: യിസ്രായേലില്‍ കോടീശ്വരന്മാരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതായി ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച യു.ബിഎസ് വാര്‍ഷിക ഗ്ളോബല്‍ വെല്‍ത്ത് റിപ്പോര്‍ട്ട് പറയുന്നു.

ശക്തമായ സാമ്പത്തിക വിപണികളുടെ വര്‍ദ്ധനവിന്റെ ഫലമായാണ് ഈ വര്‍ദ്ധനവ്. 2025 അവസാനത്തോടെ യിസ്രായേലില്‍ 1,95,000 കോടീശ്വരന്മാരുണ്ടെന്നാണ് റിപ്പോര്‍ട്ട്.

2024-നെ അപേക്ഷിച്ച് 4.7 ശതമാനം വര്‍ദ്ധനവ്. യിസ്രായേല്‍ ഇപ്പോള്‍ ലോകത്തിലെ ശരാശരി വ്യക്തിഗത സമ്പത്തില്‍ 18-മത്തെ സ്ഥാനത്തെത്തി.

2025 അവസാനത്തോടെ ഡോളറില്‍ ഒരാള്‍ക്ക് ശരാശരി വ്യക്തിഗത സമ്പത്ത് 3,12,108 ഡോളര്‍ ആയിരുന്നു.

2024-ല്‍ ഇത് 2,84,224 ഡോളര്‍ ആയിരുന്നു. യിസ്രായേല്‍ ഇപ്പോള്‍ 8,800-ല്‍ അധികം ആളുകള്‍ കോടീശ്വരന്മാരായി.

എന്നിരുന്നാലും ഈ സമ്പത്ത് ബ്രാക്കറ്റിലുള്ള യിസ്രായേലികള്‍ രാജ്യത്തെ മുതിര്‍ന്ന ജനസംഖ്യയുടെ 13.2 ശതമാനം മാത്രമേ പ്രതിനിധീകരിക്കുന്നുള്ളുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
7 + 6 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!