മാറിപ്പോയ ഭ്രൂണത്തിലൂടെ ജനിച്ച കുഞ്ഞിനെ സ്വന്തം മകളായി വളർത്താൻ ദമ്പതികൾക്ക് കോടതി അനുമതി

മാറിപ്പോയ ഭ്രൂണത്തിലൂടെ ജനിച്ച കുഞ്ഞിനെ സ്വന്തം മകളായി വളർത്താൻ ദമ്പതികൾക്ക് കോടതി അനുമതി
മാറിപ്പോയ ഭ്രൂണത്തിലൂടെ ജനിച്ച കുഞ്ഞിനെ സ്വന്തം മകളായി വളർത്താൻ ദമ്പതികൾക്ക് കോടതി അനുമതി പി പി ചെറിയാൻ ഫ്ലോറിഡ: ഐവിഎഫ് (IVF) ചികിത്സയിലെ ഗുരുതരമായ അബദ്ധത്തെത്തുടർന്ന് മാറിപ്പോ...

മാറിപ്പോയ ഭ്രൂണത്തിലൂടെ ജനിച്ച കുഞ്ഞിനെ സ്വന്തം മകളായി വളർത്താൻ ദമ്പതികൾക്ക് കോടതി അനുമതി
പി പി ചെറിയാൻ

ഫ്ലോറിഡ: ഐവിഎഫ് (IVF) ചികിത്സയിലെ ഗുരുതരമായ അബദ്ധത്തെത്തുടർന്ന് മാറിപ്പോയ ഭ്രൂണത്തിലൂടെ ജനിച്ച പെൺകുഞ്ഞിനെ സ്വന്തം മകളായി വളർത്താൻ ദമ്പതികൾക്ക് കോടതി അനുമതി നൽകി.

ഫ്ലോറിഡ സ്വദേശികളായ ടിഫാനി സ്കോർ, സ്റ്റീവൻ മിൽസ് എന്നീ വെള്ളക്കാരയ ദമ്പതികൾക്കാണ് ഓർലാൻഡോയിലെ ഫെർട്ടിലിറ്റി സെന്ററിന്റെ അബദ്ധം മൂലം കറുത്ത വർഗ്ഗക്കാരിയായ കുഞ്ഞ് ജനിച്ചത്.

കഴിഞ്ഞ ഡിസംബറിലായിരുന്നു കുഞ്ഞിന്റെ ജനനം. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുഞ്ഞിന്റെ യഥാർത്ഥ ജൈവിക മാതാപിതാക്കളെ (Biological parents) ദമ്പതികൾ കണ്ടെത്തിയിരുന്നു.

എന്നാൽ കുഞ്ഞുമായി വൈകാരികമായി ഏറെ അടുത്തതിനാൽ അവളെ വിട്ടുനൽകില്ലെന്ന് ഇവർ വ്യക്തമാക്കി.

തുടർന്ന് ഇരുവിഭാഗവും തമ്മിലുണ്ടാക്കിയ സംയുക്ത കസ്റ്റഡി കരാറിന് സെമിനോൾ കൗണ്ടി കോടതി ഈയാഴ്ച അംഗീകാരം നൽകി.

ഇതോടെ കുഞ്ഞിന്റെ സ്ഥിരമായ രക്ഷാകർതൃത്വം ടിഫാനിക്കും സ്റ്റീവനും ലഭിച്ചു. അശ്രദ്ധ കാണിച്ച ഫെർട്ടിലിറ്റി ക്ലിനിക്കിനെതിരെ ദമ്പതികൾ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.

വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
6 + 6 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ