ദി റിസറക്ഷന്‍ ഓഫ് ദി ക്രൈസ്റ്റ് ചിത്രീകരണം പൂര്‍ത്തിയായി; 2027-ല്‍ റിലീസ് ചെയ്യും

ദി റിസറക്ഷന്‍ ഓഫ് ദി ക്രൈസ്റ്റ് ചിത്രീകരണം പൂര്‍ത്തിയായി;  2027-ല്‍ റിലീസ് ചെയ്യും
ദി റിസറക്ഷന്‍ ഓഫ് ദി ക്രൈസ്റ്റ് ചിത്രീകരണം പൂര്‍ത്തിയായി; 2027-ല്‍ റിലീസ് ചെയ്യും ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ് എന്ന ബ്ളോക്ക് ബസ്റ്റര്‍ സിനിമയുടെ വന്‍ വിജയത്തിനുശേഷം ദീര്‍ഘവര്‍ഷ...

ദി റിസറക്ഷന്‍ ഓഫ് ദി ക്രൈസ്റ്റ് ചിത്രീകരണം പൂര്‍ത്തിയായി; 2027-ല്‍ റിലീസ് ചെയ്യും

ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ് എന്ന ബ്ളോക്ക് ബസ്റ്റര്‍ സിനിമയുടെ വന്‍ വിജയത്തിനുശേഷം ദീര്‍ഘവര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഈ ചിത്രത്തിന്റെ തുടര്‍ച്ചയായ ദി റിസറക്ഷന്‍ ഓഫ് ദി ക്രൈസ്റ്റ് എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.

ഇത് 2027 മാര്‍ച്ച് 26-ന് റിലീസ് ചെയ്യും. തുടര്‍ന്ന് പാര്‍ട്ട് 2 2027 മെയ് 6-ന് റിലീസ് ചെയ്യും. രണ്ട് തീയതികളും ക്രിസ്ത്യന്‍ കലണ്ടറിലെ പ്രധാന പോയിന്റുകളുമായി തീയതികള്‍ യോജിക്കുന്നു. ആദ്യ ഭാഗം ദുഃഖ വെള്ളിയാഴ്ച അരങ്ങേറും.

രണ്ടാമത് 40 ദിവസങ്ങള്‍ക്കുശേഷം അസ്സന്‍ഷന്‍ ദിനത്തില്‍ (ആരോഹണ ദിനം) എത്തും.

കുരിശു മരണത്തിനുശേഷമുള്ള യേശുക്രിസ്തുവിന്റെ കഥയെ പുനരവലോകനം ചെയ്യുന്ന ഈ ചിത്രം പുനരുത്ഥാനവുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റില്‍നിന്നും വ്യത്യസ്തമായ തുടര്‍ ഭാഗത്തില്‍ പൂര്‍ണ്ണമായും പുതിയ അഭിനേതാക്കളാണുള്ളത്.

യേശുവിന്റെ വേഷം ജിം കാവിസെലിനു പകരം ഫിന്നിഷ് നടന്‍ ജാക്കോ ഒസാടോണന്‍ ചെയ്യുന്നു.

മഗ്ദല മറിയമായി കസിയ സ്മട്നിയാക്, പീലാത്തോസായി റിക്കാര്‍ഡോ സ്കാമര്‍സിയോ, സഹ കഥാപാത്രമായി രൂപാര്‍ട്ട് എവററ്റ് എന്നിവരും വേഷമിട്ടു.

സംവിധായകന്‍ മെല്‍ ഗിബ്സണ്‍ ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ് 2004 -ലായിരുന്നു റിലീസ് ചെയ്തത്. ലോകമെമ്പാടുമായി 610 മില്യണ്‍ ഡോളറിലധികം കളക്ഷന്‍ നേടി.
https://youtu.be/iwxSyEOQQwM?si=LHtXrcVasa_c1SzY

വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
9 + 8 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!