നോർത്ത് അമേരിക്കൻ മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം പ്രവർത്തനോദ്ഘാടന സമ്മേളനം മെയ് 4-ന്

നോർത്ത് അമേരിക്കൻ മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം പ്രവർത്തനോദ്ഘാടന സമ്മേളനം മെയ് 4-ന്
നോർത്ത് അമേരിക്കൻ മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം പ്രവർത്തനോദ്ഘാടന സമ്മേളനം മെയ് 4-ന് പി പി ചെറിയാൻ ന്യൂയോർക്ക്: നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസന മാർത്തോമ്മാ സന്നദ്ധ സുവിശ...

നോർത്ത് അമേരിക്കൻ മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം പ്രവർത്തനോദ്ഘാടന സമ്മേളനം മെയ് 4-ന്
പി പി ചെറിയാൻ

ന്യൂയോർക്ക്: നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസന മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘത്തിന്റെ 2026-2029 പ്രവർത്തന വർഷങ്ങളിലെ പ്രവർത്തനോദ്ഘാടന സമ്മേളനം മെയ് 4 തിങ്കളാഴ്ച നടക്കും.

(രാത്രി 8:30 (EST) / 7:30 (CST) / 6:30 (MST) / 5:30 (PST) .(ദൃഢവിശ്വാസത്തിൽ വേരൂന്നി, ലക്ഷ്യബോധത്തോടെ മുന്നോട്ട്) എന്നതാണ് ഈ വർഷത്തെ പ്രവർത്തന പ്രമേയം.

അഭിവന്ദ്യ ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ (ഭദ്രാസന അധ്യക്ഷൻ)ഉദ്ഘാടന പ്രസംഗം നിർവഹിക്കും. റവ. റെൻസി തോമസ് ജോർജ് (ഡയറക്ടർ, മാർത്തോമ്മാ ചർച്ച് ആനിമേഷൻ സെന്റർ) മുഖ്യപ്രഭാഷകനാണ്

സമ്മേളനത്തിൽ ഓൺലൈനായി പങ്കെടുക്കാൻ താല്പര്യമുള്ളവർക്കായി സൂം പ്ലാറ്റ്‌ഫോം വഴിയുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

Meeting ID: 872 4274 0053

Passcode: 101010

ഭദ്രാസനത്തിലെ എല്ലാ സുവിശേഷക സംഘം അംഗങ്ങളുടെയും പ്രാർത്ഥനാപൂർവ്വമായ പങ്കാളിത്തം ഭാരവാഹികളായ ഷിഷ് തോമസ് (പ്രസിഡന്റ്), ജോർജ് വർഗീസ് (സെക്രട്ടറി), വർഗീസ് കെ. ജോസഫ് (ട്രഷറർ) എന്നിവർ അഭ്യർത്ഥിച്ചു.

വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
2 + 3 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!