യു.എസിന്റെ പുതിയ മിസൈല്‍ കവചം 'ഗോള്‍ഡന്‍ ഡോം' 2028-ല്‍ സജ്ജമാകും

യു.എസിന്റെ പുതിയ മിസൈല്‍ കവചം 'ഗോള്‍ഡന്‍ ഡോം' 2028-ല്‍ സജ്ജമാകും
യു.എസിന്റെ പുതിയ മിസൈല്‍ കവചം 'ഗോള്‍ഡന്‍ ഡോം' 2028-ല്‍ സജ്ജമാകും അമേരിക്ക ഒരു പുതിയ മാതൃരാജ്യ പ്രതിരോധ സംവിധാനമായ ഗോള്‍ഡന്‍ ഡോം വികസിപ്പിച്ചിരിക്കുന്നു. 2028-ലെ വേനല്‍ക്ക...

യു.എസിന്റെ പുതിയ മിസൈല്‍ കവചം 'ഗോള്‍ഡന്‍ ഡോം' 2028-ല്‍ സജ്ജമാകും

അമേരിക്ക ഒരു പുതിയ മാതൃരാജ്യ പ്രതിരോധ സംവിധാനമായ ഗോള്‍ഡന്‍ ഡോം വികസിപ്പിച്ചിരിക്കുന്നു.

2028-ലെ വേനല്‍ക്കാലത്തോടെ ഗോള്‍ഡന്‍ ഡോം ലെയേര്‍ഡ് മിസൈല്‍ ഷീല്‍ഡ് പ്രവര്‍ത്തന ക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഉദ്യോഗസ്ഥര്‍ പരഞ്ഞു.

അതിവേഗം മുന്നേറുന്ന ആഗോള മിസൈല്‍ ഭീഷണികളെ ചെറുക്കുന്നതിനുള്ള വിശാലമായ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷമാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ സംരംഭം ആദ്യമായി അനാഛാദനം ചെയ്തത്.

വരുന്ന പ്രൊജക്ടുകളെ കണ്ടെത്താനും ട്രാക്ക് ചെയ്യാനും തടസ്സപ്പെടുത്താനും കഴിവുള്ള കര, വായു, ബഹിരാകാശ അധിഷ്ഠിത സെന്‍സറുകള്‍ സംയോജിപ്പിക്കുന്ന ഒരു മള്‍ട്ടി ലെയര്‍ പ്രതിരോധ ശൃംഘലയായാണ് ഈ സംവിധാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ഹൈപ്പര്‍ സോണിക് മിസൈലുകള്‍, ക്രൂയിസ് മിസൈലുകള്‍, നൂതന ഡ്രോണ്‍ ഭീഷണികള്‍ എന്നിവയുള്‍പ്പെടെ നിലവിലുള്ള സംവിധാനങ്ങള്‍ നേരിടാന്‍ ബുദ്ധിമുട്ടുന്ന ഉയര്‍ന്നു വരുന്ന അപകടങ്ങളെ ഗോള്‍ഡന്‍ ജോം നേരിടുമെന്ന് പ്രതിരോധ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സിസ്റ്റത്തിന്റെ ഏകദേശ ചിലവ് ഏകദേശം 185 ബില്യണ്‍ ഡോളറാണ്.

ചൈന, റഷ്യ, ഉത്തര കൊറിയ, ഇറാന്‍, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ അമേരിക്കന്‍ മണ്ണില്‍ മിസൈല്‍ തൊടുക്കാന്‍ കഴിവുള്ള സംവിധാനങ്ങള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുളസി ഗബ്ബാര്‍ഡ് പ്രസ്താവിച്ചിരുന്നു.

യിസ്രായേലിന്റെ അയണ്‍ ഡോമില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഗോള്‍ഡന്‍ ഡോമിന്റെ പിറവിയെങ്കിലും ഇത് വലിയ തോതില്‍ വിശാലമായ ഭൂമിശാസ്ത്രപരമായ പ്രദേശത്തെ കൂടുതല്‍ ഭീഷണികളില്‍നിന്ന് സംരക്ഷിക്കും.
https://youtu.be/jzgPovE0f6A?si=ZzCHVFmqA1Ad6xqk

വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
3 + 1 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!