ഹൂസ്റ്റണിൽ സൈബർട്രക്കും കാറും കൂട്ടിയിടിച്ച് രണ്ട് മരണം രണ്ട് സ്ത്രീകൾ ഗുരുതരാവസ്ഥയിൽ

ഹൂസ്റ്റണിൽ സൈബർട്രക്കും കാറും കൂട്ടിയിടിച്ച് രണ്ട് മരണം രണ്ട് സ്ത്രീകൾ ഗുരുതരാവസ്ഥയിൽ
ഹൂസ്റ്റണിൽ സൈബർട്രക്കും കാറും കൂട്ടിയിടിച്ച് രണ്ട് മരണം രണ്ട് സ്ത്രീകൾ ഗുരുതരാവസ്ഥയിൽ പി പി ചെറിയാൻ ഹൂസ്റ്റൺ :ഹൂസ്റ്റണിലെ ഗലേറിയ ഏരിയയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾ കൊല്...

ഹൂസ്റ്റണിൽ സൈബർട്രക്കും കാറും കൂട്ടിയിടിച്ച് രണ്ട് മരണം രണ്ട് സ്ത്രീകൾ ഗുരുതരാവസ്ഥയിൽ
പി പി ചെറിയാൻ

ഹൂസ്റ്റൺ :ഹൂസ്റ്റണിലെ ഗലേറിയ ഏരിയയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് നടന്ന അപകടത്തിൽ പരിക്കേറ്റ മറ്റ് രണ്ട് സ്ത്രീകളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു ടെസ്‌ല സൈബർട്രക്കും വൈറ്റ് ബ്യൂക്ക് സെഡാനും തമ്മിലാണ് കൂട്ടിയിടിച്ചത്.

ബ്യൂക്ക് കാർ കവലയിൽ നിർത്താതെ വന്നതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ സൂചനയുണ്ട്. സൈബർട്രക്ക് അമിതവേഗതയിലായിരുന്നോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

സൈബർട്രക്ക് ഓടിച്ചിരുന്ന വ്യക്തി പോലീസിനോട് സഹകരിക്കുന്നുണ്ട്. ഹൂസ്റ്റൺ പോലീസ് വെഹിക്കുലാർ ക്രൈംസ് വിഭാഗം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

https://youtu.be/9tMYUpaxeZM?si=nsQ5ijyt6APZZLZm

വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
9 + 1 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!