11 വയസ്സുകാരിയെ കൊലപ്പെടുത്തിയ മുൻ പോലീസ് ഉദ്യോഗസ്ഥന്റെ വധശിക്ഷ മാർച്ച് 31-ന്.

11 വയസ്സുകാരിയെ കൊലപ്പെടുത്തിയ മുൻ പോലീസ് ഉദ്യോഗസ്ഥന്റെ വധശിക്ഷ മാർച്ച് 31-ന്.
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
11 വയസ്സുകാരിയെ കൊലപ്പെടുത്തിയ മുൻ പോലീസ് ഉദ്യോഗസ്ഥന്റെ വധശിക്ഷ മാർച്ച് 31-ന്. പി പി ചെറിയാൻ ഫ്ലോറിഡ :1987-ൽ 11 വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ മുൻ പോലീസ് ഉദ്യോഗ...

11 വയസ്സുകാരിയെ കൊലപ്പെടുത്തിയ മുൻ പോലീസ് ഉദ്യോഗസ്ഥന്റെ വധശിക്ഷ മാർച്ച് 31-ന്.
പി പി ചെറിയാൻ

ഫ്ലോറിഡ :1987-ൽ 11 വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ മുൻ പോലീസ് ഉദ്യോഗസ്ഥനായ ജെയിംസ് ആറൻ ഡക്കറ്റിന്റെ വധശിക്ഷ മാർച്ച് 31-ന് നടപ്പിലാക്കാൻ ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് ഉത്തരവിട്ടു.

മസ്കോട്ട് പോലീസ് ഉദ്യോഗസ്ഥനായിരുന്ന ഡക്കറ്റ്, തെരേസ മകാബി എന്ന പെൺകുട്ടിയെ തടാകതീരത്ത് വെച്ച് പീഡിപ്പിക്കുകയും ശ്വാസം മുട്ടിച്ച് തടാകത്തിൽ മുക്കി കൊല്ലുകയും ചെയ്തു.

ഡക്കറ്റിന്റെ പട്രോളിംഗ് കാറിലെ ടയർ അടയാളങ്ങളും ബോണറ്റിൽ നിന്ന് ലഭിച്ച പെൺകുട്ടിയുടെ വിരലടയാളങ്ങളുമാണ് കേസിൽ നിർണ്ണായകമായത്.
മൂന്ന് പതിറ്റാണ്ടോളം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് ശിക്ഷ നടപ്പിലാക്കുന്നത്. 2026-ൽ ഫ്ലോറിഡയിൽ നടപ്പിലാക്കുന്ന ആറാമത്തെ വധശിക്ഷയാണിത്.

2025-ൽ 19 വധശിക്ഷകൾ നടപ്പിലാക്കിയ ഫ്ലോറിഡ, ഈ വർഷവും ശിക്ഷകൾ നടപ്പിലാക്കുന്നതിൽ മുന്നിലാണ്.

ടെക്സാസ്, അലബാമ എന്നീ സംസ്ഥാനങ്ങളിലും ഈ വർഷം കൂടുതൽ വധശിക്ഷകൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.

https://youtu.be/36RqDyQ-Q8s

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
8 + 6 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!