നൈജീരിയായില്‍ 3 ചര്‍ച്ചുകളില്‍നിന്നും 177 വിശ്വാസികളെ തട്ടിക്കൊണ്ടുപോയത് പോലീസ് സ്ഥിരീകരിച്ചു
അബുജ: നൈജീരിയയില്‍ ജനുവരി 18-ന് ഞായറാഴ്ച ആരാധനാ സമയത്ത് 3 ചര്‍ച്ചുകളില്‍നിന്നായി ഫുലാനി ആയുധധാരികള്‍ ഒരേസമയം നടത്തിയ റെയ്ഡില്‍ 177 വിശ്വാസികളെ തട്ടിക്കൊണ്ടുപോയി.
കണ്ടുരു കൌണ്ടിയിലെ കുര്‍മിന്‍ വാലിയിലെ പള്ളി അധികൃതര്‍, ആക്രമണത്തെ അതിജീവിച്ചവര്‍ എന്നിവരുമായി ബന്ധപ്പെട്ടാണ് ആദ്യം വാര്‍ത്ത പുറത്തുകൊണ്ടുവന്നത്.
രണ്ടെണ്ണം ഖെറുബിം ആന്‍ഡ് സെറാഫിം മൂവ്മെന്റ് ചര്‍ച്ചിന്റെ ഭാഗവും ഒരെണ്ണം ഇവാഞ്ചലിക്കല്‍ ചര്‍ച്ച് വിന്നിംഗ് ഓള്‍ ചര്‍ച്ചുമാണ്.
തട്ടിക്കൊണ്ടുപോകപ്പെട്ടവരില്‍ 11 പേര്‍ പിന്നീട് രക്ഷപെട്ട് തിരികെ വന്നെങ്കിലും ബാക്കിയുള്ളവര്‍ അക്രമികളുടെ തടങ്കലില്‍ത്തന്നെയാണെന്ന് സ്ഥിരീകരണമുണ്ടായി.
സംഭവം ആദ്യം പോലീസ് സേന നിഷേധിച്ചിരുന്നു. എന്നാല്‍ പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു. ക്രിസ്ത്യാനികള്‍ ഭയപ്പെടരുതെന്നു കരുതിയാണ് ഇങ്ങനെ പ്രതികരിച്ചതെന്നു പോലീസ് മേധാവി കഴിഞ്ഞ ദിവസം അറിയിച്ചു.
പ്രദേശത്ത് സുരക്ഷാ സേനയെ പൂര്‍ണ്ണമായി വിന്യസിച്ചിട്ടുണ്ടെന്ന് പോലീസ് വക്താവ് പറഞ്ഞു. പശ്ചിമാഫ്രിക്കന്‍ രാജ്യത്ത് ക്രിസ്ത്യാനികള്‍ കൂടുതലായി ആക്രമിക്കപ്പെടുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നൈജീരിയന്‍ പ്രസിഡന്റിനു മുന്നറിയിപ്പു നല്‍കിയിരുന്നു.
ഇക്കാരണത്താലാണ് തട്ടിക്കൊണ്ടുപോകല്‍ പോലീസ് അധികാരികള്‍ ആദ്യം നിഷേധിച്ചതെന്ന് കരുതപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ