യെരുശലേമിലെ ദാവീദിന്റെ ഗോപുരത്തിനു സമീപം മക്കാബിയന്‍-യുഗ നഗര മതില്‍ കണ്ടെത്തി

യെരുശലേമിലെ ദാവീദിന്റെ ഗോപുരത്തിനു സമീപം മക്കാബിയന്‍-യുഗ നഗര മതില്‍ കണ്ടെത്തി
യെരുശലേമിലെ ദാവീദിന്റെ ഗോപുരത്തിനു സമീപം മക്കാബിയന്‍-യുഗ നഗര മതില്‍ കണ്ടെത്തി യെരുശലേം: യെരുശലേമിലെ ദാവീദിന്റെ ഗോപുരത്തിനു (ടവര്‍ ഓഫ് ഡേവിഡ്) സമീപം മേജര്‍ മക്കാബിയന്‍ യുഗ നഗര മത...

യെരുശലേമിലെ ദാവീദിന്റെ ഗോപുരത്തിനു സമീപം മക്കാബിയന്‍-യുഗ നഗര മതില്‍ കണ്ടെത്തി

യെരുശലേം: യെരുശലേമിലെ ദാവീദിന്റെ ഗോപുരത്തിനു (ടവര്‍ ഓഫ് ഡേവിഡ്) സമീപം മേജര്‍ മക്കാബിയന്‍ യുഗ നഗര മതില്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി.

യെരുശലേമിലെ ഹിസ്മോണിയന്‍ കാലഘട്ടത്തിലെ നഗരമതിലിന്റെ ഏറ്റവും നീളമേറിയതും നന്നായി സംരക്ഷിക്കപ്പെട്ടിരുന്നതുമായ ഒരു ഭാഗമാണ് കണ്ടെത്തിയതെന്ന് യിസ്രായേല്‍ പുരാവസ്തു അതോറിട്ടി തിങ്കളാഴ്ച പ്രഖ്യാപിച്ചു.

മക്കാബിയന്‍ കാലഘട്ടത്തിലെ ഒരു വലിയ കോട്ടയാണിത്. ദാവീദിന്റെ ഗോപുരത്തിനടുത്തുള്ള കിഷ്ലെ സമുച്ചയത്തില്‍ കണ്ടെത്തിയ, പുതുതായി തുറന്നു കാട്ടപ്പെട്ട അവശിഷ്ടത്തിന് 40 മീറ്ററിലധികം (130 അടി) നീളവും, അഞ്ച് മീറ്റര്‍ (16 അടി) വീതിയുമുണ്ട്. വ്യത്യസ്തമായ ഹിസ്മോണിയന്‍ ശൈലിയിലുള്ള ചെത്തിമിനുക്കല്‍കൊണ്ട് നിര്‍മ്മിച്ച വലിയ കല്ലുകള്‍ കൊണ്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

യഥാര്‍ത്ഥത്തില്‍ 10 മീറ്ററിലധികം ഉയരമുണ്ടായിരുന്നെങ്കിലും അതിന്റെ അടിത്തറ മാത്രമേ നിലനില്‍ക്കുന്നുള്ളു. ഖനന ഡയറക്ടര്‍മാരായ ഡോ. അമിത് റീമും , ഡോ. മാരിയോണ്‍ സിനെഡലും പറയുന്നത്: ഈ മതില്‍ മനപൂര്‍വ്വം പൊളിച്ചു മാറ്റിയതാണെന്നും യുദ്ധത്തില്‍ നശിപ്പിക്കപ്പെട്ടതല്ലെന്നുമാണ്.

ജോണ്‍ ഹിര്‍ക്കാനസ് ഒന്നാമന്‍ ബിസി 134-132 കാലഘട്ടത്തില്‍ യെരുശലേം നഗരം ഉപരോധിച്ച ആന്റിയോക്കസ് ഏഴാമന്‍ സിഡെറ്റസുമായുള്ള സമാധാനക്കരാറിന്റെ ഭാഗമായി അതിന്റെ കോട്ടകള്‍ പൊളിച്ചു മാറ്റിയിരിക്കാം.

സമീപത്ത് മുമ്പ് കണ്ടെത്തിയ നൂറുകണക്കിന് കാറ്റപ്പള്‍ട്ട് കല്ലുകളും അമ്പടയാളങ്ങളും ഈ സാഹചര്യത്തെ പിന്തുണയ്ക്കുന്നു. ഹെരോദാവ് രാജാവ് പിന്നീട് മതില്‍ നീക്കം ചെയ്ത് ഹിസ്മോണിയന്‍ അധികാരം ഇല്ലാതാക്കി ആസ്ഥാനത്തിനു നേരെ തന്റെ കൊട്ടാരം പണിതിരിക്കാനാണ് സാദ്ധ്യത.

ഹിസ്മോണിയന്‍ ഘടനയ്ക്കു താഴെയുള്ള പഴയ ഒന്നാം യെരുശലേം ദൈവാലയ കാലഘട്ടത്തിലെ മതിലിന്റെ ഒരു ഭാഗവും ഖനനത്തില്‍ കണ്ടെത്തി.

ഹിസ്മോണിയന്‍ കാലഘട്ടത്തിലെ യെരുശലേമിന്റെ ശക്തിയുടെ മൂര്‍ത്തമായ തെളിവ് എന്ന് യിസ്രായേല്‍ പൈതൃക മന്ത്രി റബ്ബി അമിച്ചായ് ഏലിയാഹു ഈ കണ്ടെത്തലിനെ വിശേഷിപ്പിച്ചു.

വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
4 + 3 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!