കാനഡയില്‍ സഹായത്തോടെയുള്ള ആത്മഹത്യാ നിരക്ക് വര്‍ദ്ധിക്കുന്നു; ആകെ മരണങ്ങളുടെ 5 ശതമാനം
കാനഡയില്‍ സഹായത്തോടെയുള്ള ആത്മഹത്യയിലൂടെ ജീവിതം അവസാനിപ്പിക്കുന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ മൊത്തം മരണങ്ങളില്‍ 5 ശതമാനവും ഈ വിവാദ നടപടി ക്രമത്തിന്റെ ഫലമായിരുന്നു.
ആറാം വാര്‍ഷിക റിപ്പോര്‍ട്ട് ഓണ്‍ മെഡിക്കല്‍ അസിസ്റ്റന്‍ഡ് ഇന്‍ ഡൈയിംഗ് ഇന്‍ കാനഡ എന്ന തലക്കെട്ടില്‍ നവംബര്‍ 28-ന് പുറത്തിറക്കിയ കനേഡിയന്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് പ്രകാരം 2024-ല്‍ 16,499 പേര് മെഡിക്കല്‍ സഹായത്തോടെയുള്ള ആത്മഹത്യയിലൂടെ ജീവിതം അവസാനിപ്പിച്ചു.
ഇതിനെ ഔദ്യോഗികമായി മെഡിക്കല്‍ അസിസ്റ്റന്‍സ് ഇന്‍ ഡൈയിംഗ് എന്നറിയപ്പെടുന്നു. ഹെല്‍പ്പ് കാനഡയിലേക്ക് അയച്ച 22,535 അകാല മരണ അഭ്യര്‍ത്ഥനകളില്‍ 16,499 സഹായ ആത്മാഹൂതികളും ഉള്‍പ്പെടുന്നു.
സഹായ ആത്മഹത്യയിലേക്ക് നയിക്കാത്ത അഭ്യര്‍ത്ഥനകളില്‍ 4,017 വ്യക്തികള്‍ മറ്റ് കാരണങ്ങളാല്‍ മരിച്ചു. 1,327 വ്യക്തികളെ നടപടിക്രമത്തിനു യോഗ്യമല്ലെന്ന് കണക്കാക്കി. 692 വ്യക്തികള്‍ അവരുടെ അഭ്യര്‍ത്ഥനകള്‍ പിന്‍വലിച്ചു.
കഴിഞ്ഞ വര്‍ഷം കാനഡയില്‍ നടന്ന എല്ലാ മരണങ്ങളുടെയും 5:1 ശതമാനം മെഡിക്കല്‍ സഹായത്തോടെയുള്ള ആത്മഹത്യകളാണെന്നും 2023-ലെ മരണങ്ങളുടെ ശതമാനത്തില്‍നിന്നും നേരിയ വര്‍ദ്ധനവ് (0.4%) ഉണ്ടായതായും സര്‍ക്കാര്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
2016-ലാണ് കാനഡ സഹായത്തോടെയുള്ള ആത്മഹത്യ. നിയമവിധേയമാക്കിയത്. കൂടാതെ 2023-നെ അപേക്ഷിച്ച് 2024-ലെ ആകെ സഹായ ആത്മഹത്യകളില്‍ 6.9 ശതമാനം വര്‍ദ്ധനവ് കാണിക്കുന്നു.
2016-ല്‍ കാനഡ ഡോക്ടര്‍മാരുടെ സഹായത്തോടെയുള്ള ആത്മഹത്യ നിയമ വിധേയമാക്കിയപ്പോള്‍ തുടക്കത്തില്‍ 18 വയസ് തികഞ്ഞവരും സഹിക്കാനാവാത്ത കഷ്ടപ്പാടുകള്‍ ഉള്‍പ്പെടുന്ന ഗുരുതരവും ഭേദമാക്കാനാവാത്തതുമായ രോഗങ്ങള്‍ ഉള്ളവരുമായ പൌരന്മാര്ക്ക് സഹായ ആത്മഹത്യ അനുവദിച്ചിരുന്നു.
2021-ല്‍ കുറച്ചുകൂടി വിപൂലീകരിച്ചു നിയമം പാസ്സാക്കി.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ