പുതിയ ഹീബ്രു ബൈബിള്‍ പുറത്തിറക്കി; പുരാതന ഹീബ്രുവും ആധുനിക ഹീബ്രുവും തമ്മില്‍ ബന്ധിപ്പിക്കുന്നത്
യെരുശലേം: പുതിയ ഹീബ്രു വിവര്‍ത്തന ബൈബിള്‍ പുറത്തിറക്കി യിസ്രായേല്‍ ബൈബിള്‍ സൊസൈറ്റി. വര്‍ഷങ്ങളായുള്ള പഠനത്തിന്റെയും ഗവേഷണത്തിന്റെയും പരിശ്രമത്തിന്റെ ഫലമായി വജയകരമായി പൂര്‍ത്തീകരിക്കുകയായിരുന്നു.
ബൈബിളിലെ ഹീബ്രുവില്‍നിന്ന് ആധുനിക ഹീബ്രുവിലേക്ക് ഹീബ്രു ബൈബിള്‍ വിവര്‍ത്തനം ചെയ്തതാണ് ലക്ഷ്യം കണ്ടത്. പഴയ നിയമത്തിലും പുതിയ നിയമത്തിലും ഉള്ള തിരുവെഴുത്തുകള്‍ എണ്ണമറ്റ ജീവിതങ്ങളെ മാറ്റിയിട്ടുണ്ട്.
രാഷ്ട്രങ്ങളുടെയും പാശ്ചാത്യ സംസ്ക്കാരങ്ങളുടെയും ചരിത്രത്തെപ്പോലും രൂപപ്പെടുത്തിയിട്ടുണ്ട്. യഹൂദ-ക്രിസ്ത്യന്‍ സംസ്ക്കാരത്തിന്റെയും മൂല്യങ്ങളുടെയും അടിത്തറ കൂടിയാണിത്. ഒരു തോറ ചുരുള്‍ ഒരു യഹൂദ സിന്നഗോഗിലേക്ക് സമ്മാനമായി നല്‍കുന്നത് യഹൂദ സമൂഹങ്ങളില്‍ വളരെയധികം ആനന്ദമുള്ള കാര്യമാണ്.
ഇത് സഹസ്രാബ്ദങ്ങളായി നിലനില്‍ക്കുന്ന പാരമ്പര്യമാണ്. എന്നാല്‍ യഹൂദ ലോകത്തിന് എബ്രായ ബൈബിളിന്റെ (പഴയ നിയമം) നിര്‍ണ്ണായക പ്രാധാന്യം ഉണ്ടായിരുന്നിട്ടും യിസ്രായേലിലേക്ക് പുതുതായി വരുന്നവര്‍ പലപ്പോഴും ശ്രദ്ധേയമായ ഒരു വസ്തുത കണ്ടെത്തുമ്പോള്‍ ആശ്ചര്യപ്പെടുന്നു.
ആധുനിക എബ്രായ ഭാഷ സംസാരിക്കുന്നവര്‍ക്ക് പലപ്പോഴും പഴയ എബ്രായ ബൈബിള്‍ വായിക്കാനും അതു മനസ്സിലാക്കാനും പ്രായസമാണ്. എന്നാല്‍ യിസ്രായേല്‍ ബൈബിള്‍ സൊസൈറ്റി (ഐബിഎസ്) ഇതിനായി ഒരു വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് വര്‍ഷങ്ങളായുള്ള പരിശ്രമത്തിന്റെ ഫലമായി ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ്.
ഒട്ടനവധി യഹൂദ ജനത വിവിധ രാജ്യങ്ങളില്‍ നിന്നും മാതൃ രാജ്യത്തേക്ക് മടങ്ങിയെത്തിയതോടെ ഇന്നത്തെ ഭൂരിഭാഗമായ യഹൂദര്‍ക്കും എബ്രായഭാഷയെക്കുറിച്ച് കുറച്ച് അറിവു മാത്രമേ ഉള്ളു. ബൈബിളിലെ ഹീബ്രു ഭാഷ ഒരു വെല്ലുവിളി തന്നെയാണ്.
മാതൃഭാഷയായ ഹീബ്രു ഭാഷ സംസാരിക്കുന്നവര്‍ പോലും ബൈബിള്‍ കാലഘട്ടത്തില്‍ നന്ന് ഇന്നുവരെ ഹീബ്രു ഭാഷ ഗണ്യമായി മാറിയിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. കൂടാതെ പല വാക്കുകളുടെയും അര്‍ത്ഥം മാറിയിട്ടുണ്ട്.
ഇത് ബൈബിള്‍ പഠനം ആധുനിക വായനക്കാരന് ഭാഗികമായി മാത്രമേ മനസ്സിലാക്കാന്‍ കഴിയുകയുള്ളു. ഈ പ്രശ്നത്തിന് സമൂലമായ പരിഹാരം കണ്ടെത്തിയിരിക്കുകയാണ് പുതിയ ഹീബ്രു ബൈബിളിലൂടെ ഐബിഎസ്.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ