2024-ല്‍ യൂറോപ്പില്‍ രേഖപ്പെടുത്തിയത് 2,211 ക്രിസ്ത്യന്‍ വിരുദ്ധ കുറ്റകൃത്യങ്ങള്‍

2024-ല്‍ യൂറോപ്പില്‍ രേഖപ്പെടുത്തിയത് 2,211 ക്രിസ്ത്യന്‍ വിരുദ്ധ കുറ്റകൃത്യങ്ങള്‍
2024-ല്‍ യൂറോപ്പില്‍ രേഖപ്പെടുത്തിയത് 2,211 ക്രിസ്ത്യന്‍ വിരുദ്ധ കുറ്റകൃത്യങ്ങള്‍ യൂറോപ്പിലെ ക്രിസ്ത്യാനികളെ ലക്ഷ്യം വച്ചുള്ള ഭീഷണികള്‍, അക്രമം, തീവയ്പ്, അതിക്രമങ്ങള്‍ എന്നിവ കഴ...

2024-ല്‍ യൂറോപ്പില്‍ രേഖപ്പെടുത്തിയത് 2,211 ക്രിസ്ത്യന്‍ വിരുദ്ധ കുറ്റകൃത്യങ്ങള്‍

യൂറോപ്പിലെ ക്രിസ്ത്യാനികളെ ലക്ഷ്യം വച്ചുള്ള ഭീഷണികള്‍, അക്രമം, തീവയ്പ്, അതിക്രമങ്ങള്‍ എന്നിവ കഴിഞ്ഞ വര്‍ഷം വന്‍ തോതില്‍ നടന്നതായി റിപ്പോര്‍ട്ട്.

ഇത് ഭൂഖണ്ഡത്തിലുടനീളം തീവ്ര ഇസ്ളാമിന്റെയും ക്രിസ്ത്യന്‍ വിരുദ്ധ വികാരങ്ങളുടെയും വ്യാപനത്തെക്കുറിച്ചുള്ള വര്‍ദ്ധിച്ചു വരുന്ന ആശങ്കകള്‍ എടുത്തുകാണിക്കുന്നു.

മൊത്തം വിദ്വേഷ സംഭവങ്ങളുടെ എണ്ണം നേരിയ തോതില്‍ കുറഞ്ഞെങ്കിലും വിയന്ന ആസ്ഥാനമാക്കിയുള്ള ഒബ്സര്‍വേറ്ററി ഓണ്‍ ഇന്‍ടോളറന്‍സ് ആന്‍ഡ് ഡിസ്ക്രിമിനേഷന്‍ എഗൈന്‍സ്റ്റ് ക്രിസ്ത്യന്‍സ് ഇന്‍ യൂറോപ്പ് (ഒഐഡിഎസി യൂറോപ്പ്) മുന്നറിയിപ്പ് നല്‍കി.

ശാരീരിക ആക്രമണങ്ങള്‍, പള്ളികത്തിക്കല്‍ മുതല്‍ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങള്‍ വരെ ആക്രമണങ്ങള്‍ കൂടുതല്‍ ക്രൂരമായി മാറിയിരിക്കുന്നു.

2024-ല്‍ യൂറോപ്പിലുടനീളം 2,211 ക്രിസ്ത്യന്‍ വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തിയതായി ഒഐഡിഎസി യൂറോപ്പ് പറഞ്ഞു. അത് 2023-നെ അപേക്ഷിച്ച് അല്പം കുറവാണ്.

എന്നിരുന്നാലും 2023-ല്‍ 232 കേസുകളില്‍നിന്ന് കഴിഞ്ഞ വര്‍ഷം ശാരീരിക ആക്രമണങ്ങളും 274 കേസുകളായി കുത്തനെ ഉയര്‍ന്നു. അതേസയമം പള്ളികള്‍ക്കും ക്രിസ്ത്യന്‍ സ്വത്തുക്കള്‍ക്കും നേരെയുള്ള തീവെയ്പ് ആക്രമണങ്ങള്‍ ഇരട്ടിയായി.

94 സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ക്രിസ്ത്യാനികളോട് നിരന്തരം ഉയര്‍ന്ന തോതിലുള്ള ശത്രുത പുലര്‍ത്തുന്ന രണ്ട് രാജ്യങ്ങളായ ഫ്രാന്‍സ്,

യു.കെ. എന്നിവടങ്ങളില്‍ നിന്നുമുള്ള വ്യക്തിപരമായ ആക്രമണങ്ങളെക്കുറിച്ചുള്ള ഡാറ്റാ ലഭ്യമല്ലെന്നും യഥാര്‍ത്ഥ സംഖ്യകള്‍ ഗണ്യമായി കൂടുതലായിരിക്കുമെന്നും വാച്ച്ഡോഗ് മുന്നറിയിപ്പു നല്‍കി.

വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
7 + 7 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ