യിസ്രായേലിന്റെ പുതു തലമുറ ദീര്‍ഘദൂര മിസൈല്‍ പ്രതിരോധ സംവിധാനം ആരോ 4 പുറത്തിറക്കി

യിസ്രായേലിന്റെ പുതു തലമുറ ദീര്‍ഘദൂര മിസൈല്‍ പ്രതിരോധ സംവിധാനം ആരോ 4 പുറത്തിറക്കി
യിസ്രായേലിന്റെ പുതു തലമുറ ദീര്‍ഘദൂര മിസൈല്‍ പ്രതിരോധ സംവിധാനം ആരോ 4 പുറത്തിറക്കി ഹൈപ്പര്‍സോണിക് ഗ്ളൈഡ് വാഹനങ്ങള്‍, നൂതന ബാലിസ്റ്റിക് മിസൈലുകള്‍ എന്നിവയുള്‍പ്പെടെ ഉയര്‍ന്നു വരുന്...

യിസ്രായേലിന്റെ പുതു തലമുറ ദീര്‍ഘദൂര മിസൈല്‍ പ്രതിരോധ സംവിധാനം ആരോ 4 പുറത്തിറക്കി

ഹൈപ്പര്‍സോണിക് ഗ്ളൈഡ് വാഹനങ്ങള്‍, നൂതന ബാലിസ്റ്റിക് മിസൈലുകള്‍ എന്നിവയുള്‍പ്പെടെ ഉയര്‍ന്നു വരുന്ന ഭീഷണികളെ നേരിടാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന പുതുതലമുറ ആരോ 4 ഇന്റര്‍സെപ്റ്റര്‍ പുറത്തിറക്കാന്‍ പ്രതിരോധ മന്ത്രാലയവും യിസ്രായേല്‍ എയ്റോസ്സ്പേസ് ഇന്‍ഡസ്ട്രീസും (എഐഐ) യു.എസ്. മിസൈല്‍ പ്രതിരോധ ഏജന്‍സിയുമായി ചേര്‍ന്ന് സംയുക്തമായി വികസിപ്പിച്ചെടുത്ത ആരോ 4 യിസ്രായേലിന്റെ മള്‍ട്ടി അലയേര്‍ഡ് വ്യോമ പ്രതിരോധ ശേഷികളില്‍ ഒരു പ്രധാന പരിണാമത്തെ അടയാളപ്പെടുത്തുന്നു.

മുന്‍ തലമുറകളില്‍നിന്നും വ്യത്യസ്തമായി ആരോ 4 ബാഹ്യ-അന്തരീക്ഷ-എന്‍ഡോ-അന്തരീക്ഷ പരിതസ്ഥിതികളില്‍ പ്രവര്‍ത്തിക്കും. ഇത് വിശാലമായ ശ്രേണിയിലുള്ള ഭീഷണികളെ റീ എന്‍ട്രി വാഹനങ്ങള്‍ മുതല്‍ കൈകാര്യം ചെയ്യുന്ന ഹൈപ്പര്‍ സോണിക് വാര്‍ഹെഡുകള്‍ വരെ തടയാന്‍ പ്രാപ്തമാകും.

2017 മുതല്‍ സജീവമായ ആരോ 2 ആരോ മൂന്നിനും പകരമായി ആരോ 4 പുതിയ സിസ്റ്റമായി പ്രവര്‍ത്തിക്കും. ഇറാനുമായും തീവ്രവാദികളുമായും യിസ്രായേല്‍ ഏറ്റുമുട്ടിയപ്പോള്‍ ആരോ സിസ്റ്റങ്ങള്‍ മെച്ചപ്പെടുത്തുന്നതിനു എഐഐ തല്‍സമയ യുദ്ധത്തിനുള്ള ഡാറ്റാ പ്രയോഗിച്ചിരുന്നുവെന്നു യിസ്രായേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസ് സിഇഒ ബോവസ് ലെവി ഒരു മാദ്ധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ജൂണ്‍ 2-ന് ആരംഭിച്ച ഓപ്പറേഷന്‍ റൈസിംഗ് ലയണ്‍ ആക്രമണങ്ങളിലും പ്രതിരോധത്തിലും ആരോ സംവിധാനങ്ങള്‍ മുന്‍പന്തിയിലായിരുന്നു.

55 ലധികം ബാലസ്റ്റിക് മിസൈലുകളും 1000 ത്തോളം ഡ്രോണുകളും യിസ്രായേലിലേക്ക് വിക്ഷേപിക്കപ്പെട്ടു. ആരോ ഇന്റര്‍ സെപ്റ്ററുകള്‍ അവയുടെ 90 ലധികവും നിര്‍വ്വീര്യമാക്കി.

വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
9 + 7 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!