ബൈബിള്‍ വിതരണം ചെയ്തതിന് 9 ക്രിസ്ത്യാനികള്‍ക്ക് തടവും പിഴയും

ബൈബിള്‍ വിതരണം ചെയ്തതിന് 9 ക്രിസ്ത്യാനികള്‍ക്ക് തടവും പിഴയും
ബൈബിള്‍ വിതരണം ചെയ്തതിന് 9 ക്രിസ്ത്യാനികള്‍ക്ക് തടവും പിഴയും ചൈനയുടെ വടക്കന്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു സ്വയം ഭരണ പ്രദേശമായ ഇന്നര്‍ മംഗോളിയയില്‍ ബൈബിള്‍ വിതരണം ചെയ്തതിന് 9 ക...

ബൈബിള്‍ വിതരണം ചെയ്തതിന് 9 ക്രിസ്ത്യാനികള്‍ക്ക് തടവും പിഴയും

ചൈനയുടെ വടക്കന്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു സ്വയം ഭരണ പ്രദേശമായ ഇന്നര്‍ മംഗോളിയയില്‍ ബൈബിള്‍ വിതരണം ചെയ്തതിന് 9 ക്രിസ്ത്യാനികളെ ജയിലിലടച്ചു. ഒന്നു മുതല്‍ അഞ്ചു വര്‍ഷം വരെ തടവും 1 ദശലക്ഷം യുവാന്‍ (137,000 യു.എസ്. ഡോളര്‍) വരെ പിഴയും വിധിച്ചു.

രജിസ്റ്റര്‍ ചെയ്യാത്ത ഒരു ഹൌസ് ചര്‍ച്ച് വഴി നിയമപരമായി പ്രസിദ്ധീകരിച്ച ബൈബിളുകള്‍ നിയമവിരുദ്ധമായി പുനര്‍വില്‍പന നടത്തിയതിനാണു ക്രിസ്ത്യാനികളെ ശിക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിയമവിരുദ്ധ ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ച് ഹോപോര്‍ട്ട് ഹുയിവിന്‍ ജില്ലാ കോടതി 9 പേരെയും ശിക്ഷിച്ചു.

വാങ്ഹോങ്ലാന്‍, വാങ്ജിയിലെ, ലിയു മിന്ന, യാങ് ഷിജന്‍, ജി ഹെയിംഗ്, ജി ഗുവോ ലോംഗ്, യാങ്വാങ്, ലിയു വെയ്, ലി ചുവേ #ന്നിവര്‍ക്കാണ് ശിക്ഷ ലഭിച്ചത്. 2021 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ബൈബിളുകള്‍ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടതും അച്ചടിച്ചതും നാന്‍ജിംഗിലാണ് എങ്കിലും അവരുടെ വീട്ടിലെ ചര്‍ച്ചിലൂടെ അനധികൃത വിതരണം നടത്തിയെന്ന് ആരോപിച്ച് അധികാരികള്‍ ഗ്രൂപ്പിനെതിരെ കേസെടുക്കുകയായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
8 + 2 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!