പാസ്റ്റർ സി റ്റി ശാമുവേൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
പുനലൂർ : സൗദി അറേബ്യയിലെ ദമ്മാമിൽ കുടുംബമായി ദീർഘ വർഷങ്ങൾ വർക്ക് ചെയ്ത പുനലൂർ പേപ്പർമിൽ സീയോൻ ഇന്ത്യ പെന്തകോസ്ത് ദൈവസഭാംഗം ചരുവിൽ എബനേസർ ഭവനത്തിൽ കർത്തൃദാസൻ പാസ്റ്റർ സി റ്റി ശാമുവേൽ (80 വയസ്സ്) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ഭാര്യ : പരേതയായ കർത്തൃദാസി ശരിമതി റെയ്ച്ചൽ സാമുവൽ. മക്കൾ : ജെസ്സി, തോംസൺ സാം (ജോജൂ). മരുമക്കൾ : സജി കണ്ടത്തിൽ, അബിയ.
ഭൗതിക ശരീരം മാർച്ച് 23 തിങ്കളാഴ്ച രാവിലെ 8.30 മണിക്ക് ഭവനത്തിൽ കൊണ്ട് വരുന്നതും ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം സംസ്കാരം പുനലൂർ സീയോൻ ഇന്ത്യ പെന്തകോസ്ത് ദൈവസഭാ സെമിത്തേരിയിൽ നടത്തും.

