പാസ്റ്റർ കെ.വൈ ശാമുവേലിന്റെ ഭാര്യ കുഞ്ഞമ്മ സാമുവേല്‍ (78) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.
കൊട്ടാരക്കര: കലയപുരം ബ്ലൈസ് വില്ലയിൽ പരേതനായ പാസ്റ്റർ കെ.വൈ ശാമുവേലിന്റെ ഭാര്യ കുഞ്ഞമ്മ സാമുവേൽ (78) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.
കടമ്പനാട് നാലുതുണ്ടിൽ കിഴക്കേതിൽ കുടുംബാംഗമാണ് സംസ്കാരം മാർച്ച് 17 ന് ചൊവാഴ്ച പുലമൺ ഐപിസി ബെർ – ശേബാ ഗ്രൗണ്ടിൽ രാവിലെ 9 മുതൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12.30 ന് ഇഞ്ചാക്കാട് ഐപിസി സഭാ സെമിത്തേരിയിൽ.
മക്കൾ: പാസ്റ്റർ ജോൺ കെ സാമുവേൽ, ഫിന്നി കെ സാമുവേൽ, ശേബാ കെ സാമുവേൽ.
മരുമക്കൾ: കവിത ജോൺ, അജിത ഫിന്നി, ജയ് ജോൺ.

