ഐപിസി വെസ്റ്റ് ബംഗാൾ നേതൃത്വ സമ്മേളനം ഫെബ്രു. 24 ന്

ഐപിസി വെസ്റ്റ് ബംഗാൾ നേതൃത്വ സമ്മേളനം ഫെബ്രു. 24 ന്
ഐപിസി വെസ്റ്റ് ബംഗാൾ നേതൃത്വ സമ്മേളനം ഫെബ്രു. 24 ന് കൊൽക്കത്ത: ഐപിസി വെസ്റ്റ് ബംഗാൾ സ്റ്റേറ്റിന്റെ വിവിധ സെന്ററുകൾക്കും സഭകൾക്കും നേതൃത്വം നൽകുന്ന ദൈവദാസന്മാരും കുടുംബങ്ങളും ഒത്...

ഐപിസി വെസ്റ്റ് ബംഗാൾ നേതൃത്വ സമ്മേളനം ഫെബ്രു. 24 ന്

കൊൽക്കത്ത: ഐപിസി വെസ്റ്റ് ബംഗാൾ സ്റ്റേറ്റിന്റെ വിവിധ സെന്ററുകൾക്കും സഭകൾക്കും നേതൃത്വം നൽകുന്ന ദൈവദാസന്മാരും കുടുംബങ്ങളും ഒത്തുചേരുന്ന ഏകദിന കോൺഫ്രൻസ് ഫെബ്രു. 24 ന് ചൊവ്വാഴ്ച രാവിലെ 10 മുതൽ കൊൽക്കത്ത, താക്കൂർപുക്കൂർ എ.ജി ഹാളിൽ നടക്കും.

പാസ്റ്റർ ബാബു ചെറിയാൻ മുഖ്യപ്രഭാഷണം നടത്തും. ഐപിസി വെസ്റ്റ് ബംഗാൾ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഫിന്നി പാറയിൽ ഉദ്ഘാടനം ചെയ്യും.

സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നുള്ള മിഷൻ പ്രവർത്തനങ്ങളിൽ തൽപരരായ വിശ്വാസികളും പങ്കെടുക്കും.

‘ദൈവരാജ്യത്തിനുവേണ്ടി വിശ്വസ്ത നേതാക്കൾ' എന്നതാണ് തീം. പാസ്റ്റർമാരായ ജയ്സൺ അഗസ്റ്റിൻ, രാജീവ് ദത്ത, ജോമോൻ സ്കറിയ, എന്നിവർ നേതൃത്വം നൽകും.

ബ്രദർ എബ്രഹാം ഫിന്നി നയിക്കുന്ന ഗായകസംഘം സംഗീത ശുശ്രൂഷ നിർവഹിക്കും.

വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
6 + 2 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ