ഷൈജു ഡാനിയേൽ അടൂർ

അതേ മണ്ണ് വീണ്ടും കുഴച്ചു

Articles

അതേ മണ്ണ് വീണ്ടും കുഴച്ചു….!!
ഷൈജു ഡാനിയേൽ അടൂർ
തകർന്നുപോയതിനെ തള്ളിക്കളയാതെയും ഉടയപ്പെട്ടതിനെ ഊതിക്കളയാതെയും ഉന്മയുള്ളതാക്കി അതിനെ മാറ്റുന്നവൻ.

ആരാലും പുനർനിർമ്മാണം നടത്തിയാലും ശെരിപ്പെടില്ലെന്നു തീർച്ചപ്പെടുത്തിയതിനെ കാഴ്ച്ചക്കാരുടെ കൺവെട്ടത്തുതന്നെ മാനപാത്രമാക്കുന്ന ദൈവപദ്ധതി…!!

കുശവന്റെ ചക്രത്തിന്മേലുള്ള നിർമ്മാണ വേളയിൽ ആ പാത്രം ഉടഞ്ഞുപോയി.

ഉടഞ്ഞുപോയ ആ മണ്ണിനെ ആ നല്ല കുശവൻ വലിച്ചെറിഞ്ഞുകളയാതെ അതേ മണ്ണിനെ വീണ്ടും കുഴച്ചു പരുവപ്പെടുത്തി മറ്റൊരു മനോഹര പാത്രമാക്കി മാറ്റി…!!

എല്ലാം അവസാനിച്ചിട്ടില്ല, നിന്നെയും അവൻ ഒരു മാനപാത്രമായി പുനർനിർമ്മിച്ചെടുക്കും.

✍️ Shyju Daniel Adoor

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.