ലോകത്ത് 100 ദശലക്ഷം ക്രിസ്ത്യാനികള്‍ക്ക് ബൈബിള്‍ ലഭ്യമല്ല

ലോകത്ത് 100 ദശലക്ഷം ക്രിസ്ത്യാനികള്‍ക്ക് ബൈബിള്‍ ലഭ്യമല്ല
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ലോകത്ത് 100 ദശലക്ഷം ക്രിസ്ത്യാനികള്‍ക്ക് ബൈബിള്‍ ലഭ്യമല്ല ആഗോളതലത്തില്‍ പുതുതായി നടത്തിയ കണക്കു പ്രകാരം ഏകദേശം 100 ദശലക്ഷം ക്രിസ്ത്യാനികള്‍ക്ക് ബൈബിള്‍ ലഭ്യമല്ലെന്ന് കണക്കാക്കപ്പെ...

ലോകത്ത് 100 ദശലക്ഷം ക്രിസ്ത്യാനികള്‍ക്ക് ബൈബിള്‍ ലഭ്യമല്ല
ആഗോളതലത്തില്‍ പുതുതായി നടത്തിയ കണക്കു പ്രകാരം ഏകദേശം 100 ദശലക്ഷം ക്രിസ്ത്യാനികള്‍ക്ക് ബൈബിള്‍ ലഭ്യമല്ലെന്ന് കണക്കാക്കപ്പെടുന്നു.

ഇത് നിരവധി കുടുംബങ്ങളിലെ നിയമപരമായ നിയന്ത്രണങ്ങളും കടുത്ത ക്ഷാമവുമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ബൈബിള്‍ ആക്സസ് ഇനിഷ്യേറ്റീവ് വ്യാഴാഴ്ച പുറത്തിറക്കിയ ബൈബിള്‍ ആക്സസ് ലിസ്റ്റ് പ്രകാരം 88 രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങളും വിദഗ്ദ്ധ വിശകലനവും സംയോജിപ്പിച്ച് ദൈവവചനം ലഭിക്കുവാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള സ്ഥലങ്ങള്‍ എവിടെയാണെന്ന് തിരിച്ചറിയുന്നു.

ഏറ്റവും കൂടുതല്‍ നിയന്ത്രണങ്ങളുള്ള അഞ്ച് രാജ്യങ്ങളായി സൊമാലിയ, അഫ്ഗാനിസ്ഥാന്‍, യെമന്‍, ഉത്തരകൊറിയ, മൌറിറ്റാനിയ എന്നിവയാണ്.

അതേ സമയം ക്രിസ്ത്യാനികള്‍ക്കിടയില്‍ ഏറ്റവും വലിയ ക്ഷാമമുള്ള പട്ടികയില്‍ ഡെമോക്രാറ്റിക് റിപ്പബ്ളിക് ഓഫ് കോംഗോ, നൈജീരിയ, എത്യോപ്യ, ഇന്ത്യ, ചൈന എന്നിവയും മുന്നിലാണ്.

ബൈബിള്‍ നിയന്ത്രണ പട്ടിക, സര്‍ക്കാര്‍ നിരോധനങ്ങള്‍, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍, ബൈബിള്‍ വിതരണത്തെ തടയുന്ന സാമൂഹിക, സാമ്പത്തിക ഘടകങ്ങള്‍ തുടങ്ങിയവയാണ് പ്രധാന കാരണങ്ങള്‍.

ബൈബിള്‍ ആഗ്രഹിക്കുന്നതും എന്നാല്‍ അത് ലഭിക്കാത്തതുമായ ക്രിസ്ത്യാനികളുടെ എണ്ണം ബൈബിള്‍ ക്ഷാമ പട്ടികയായി കണക്കാക്കുന്നു. ആഗോള തലത്തില്‍ ബൈബിള്‍ ലഭ്യതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുമ്പോള്‍ ഒരു അളവ് എല്ലാവര്‍ക്കും യോജിക്കുന്നില്ല.

ഗവേഷണത്തിനു മേല്‍നോട്ടം വഹിച്ച ജാപ് വാന്‍ ബെസൂയിജെന്‍ പറഞ്ഞു. ഡിജിറ്റല്‍ ഉപകരണങ്ങള്‍ പരിഹാരത്തിന്റെ ഭാഗമാണ്.

എന്നാല്‍ പലര്‍ക്കും പ്രത്യേകിച്ച് ദരിദ്രര്‍, ഓഫ്ലൈന്‍ അല്ലെങ്കില്‍ നിരീക്ഷണത്തില്‍ ജീവിക്കുന്നവര്‍ക്ക് അച്ചടിച്ചതും ഓഡിയോയുമായ ബൈബിള്‍ അത്യാവശ്യമാണ്. അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
2 + 8 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!