ടിവി പരസ്യങ്ങള്‍ക്ക് 12 മിനിറ്റ് നിശ്ചയിച്ച ട്രായ് ചട്ടം ഹൈക്കോടതി ശരിവച്ചു

ടിവി പരസ്യങ്ങള്‍ക്ക് 12 മിനിറ്റ് നിശ്ചയിച്ച ട്രായ് ചട്ടം ഹൈക്കോടതി ശരിവച്ചു
ടിവി പരസ്യങ്ങള്‍ക്ക് 12 മിനിറ്റ് നിശ്ചയിച്ച ട്രായ് ചട്ടം ഹൈക്കോടതി ശരിവച്ചു ന്യൂഡെല്‍ഹി: ടെലിവിഷന്‍ പരസ്യങ്ങള്‍ക്ക് മണിക്കൂറില്‍ 12 മിനിറ്റ് സമയപരിധി നിശ്ചയിച്ച ട്രായ് (ടെലികോം ...

ടിവി പരസ്യങ്ങള്‍ക്ക് 12 മിനിറ്റ് നിശ്ചയിച്ച ട്രായ് ചട്ടം ഹൈക്കോടതി ശരിവച്ചു

ന്യൂഡെല്‍ഹി: ടെലിവിഷന്‍ പരസ്യങ്ങള്‍ക്ക് മണിക്കൂറില്‍ 12 മിനിറ്റ് സമയപരിധി നിശ്ചയിച്ച ട്രായ് (ടെലികോം റെഗുലേറ്ററി) അതോറിട്ടി ഓഫ് ഇന്ത്യ ചട്ടം ഡല്‍ഹി ഹൈക്കോടതി ശരിവച്ചു.

പരസ്യങ്ങളുടെ സമയപരിധി ചോദ്യം ചെയ്ത് നിരവധി ചാനല്‍ കമ്പനികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസുമാരായ അനില്‍ ക്ഷേത്രപാല്‍, അമിത് മഹാജന്‍ എന്നിവരടങ്ങിയ സ്പെഷ്യല്‍ ബെഞ്ച് തള്ളുകയായിരുന്നു.

2013-ല്‍ ചട്ടം കൊണ്ടുവന്നെങ്കിലും നിയമലംഘനം നടത്തുന്ന ചാനലുകള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍നിന്ന് ട്രായെ ഹൈക്കോടതി വിലക്കിയിരുന്നു.

ട്രായ് ചട്ടത്തിനെതിരെ നല്‍കിയ ഹര്‍ജികള്‍ കഴിഞ്ഞ പത്തുവര്‍ഷത്തിലേറെയായി കോടതിയുടെ പരിഗണനയിലാണ് ഇന്നലെ തീര്‍പ്പായത്.

ഇതു പ്രകാരം ചാനലുകള്‍ക്ക് മണിക്കൂറില്‍ പരമാവധി 10 മിനിറ്റ് പരസ്യങ്ങളും രണ്ട് മിനിറ്റ് സ്വന്തം ചാനലിന്റെ പ്രൊമോഷനുകളും മാത്രമേ സംപ്രേഷണം ചെയ്യാനാവു.

വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
4 + 3 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!