വീടിന് നേരെ ആക്രമണം: വെടിവെപ്പിൽ രണ്ട് കുട്ടികളും ഗർഭിണിയും അടക്കം ഒൻപത് പേർ കൊല്ലപ്പെട്ടു

വീടിന് നേരെ ആക്രമണം: വെടിവെപ്പിൽ രണ്ട് കുട്ടികളും ഗർഭിണിയും അടക്കം ഒൻപത് പേർ കൊല്ലപ്പെട്ടു
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
പെൻസിൽവാനിയയിൽ വീടിന് നേരെ ആക്രമണം: വെടിവെപ്പിൽ രണ്ട് കുട്ടികളും ഗർഭിണിയും അടക്കം ഒൻപത് പേർ കൊല്ലപ്പെട്ടു വാർത്ത: പ്രസാദ് തീയാടിക്കൽ ഇറി (പെൻസിൽവാനിയ): യുഎസിലെ പെൻസിൽവാന...

പെൻസിൽവാനിയയിൽ വീടിന് നേരെ ആക്രമണം: വെടിവെപ്പിൽ രണ്ട് കുട്ടികളും ഗർഭിണിയും അടക്കം ഒൻപത് പേർ കൊല്ലപ്പെട്ടു

വാർത്ത: പ്രസാദ് തീയാടിക്കൽ

ഇറി (പെൻസിൽവാനിയ): യുഎസിലെ പെൻസിൽവാനിയ സംസ്ഥാനത്തുള്ള ഇറി നഗരത്തിൽ നടന്ന കൂട്ടവെടിവെപ്പിൽ അക്രമിയടക്കം ഒൻപത് പേർ കൊല്ലപ്പെട്ടു.

വെള്ളിയാഴ്ച രാത്രി ഒരു വീടിന് നേരെയാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരിൽ രണ്ട് കുട്ടികളും ഒരു ഗർഭിണിയും ഉൾപ്പെടുന്നതായി അധികൃതർ അറിയിച്ചു.

ആക്രമണം നടക്കുമ്പോൾ വീടിന് പുറത്തുണ്ടായിരുന്ന രണ്ട് സ്ത്രീകൾക്കും വെടിയേറ്റു. ഇവരാണ് പിന്നീട് പൊലീസിനെ വിവരമറിയിച്ചത്.

പ്രത്യേക പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോൾ അക്രമി വീടിനുള്ളിലേക്ക് കടന്നു. തുടർന്ന് പൊലീസ് വീടിനുള്ളിൽ പ്രവേശിച്ചപ്പോൾ അക്രമിയടക്കം ഒൻപത് പേരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

തന്റെ 28 വർഷത്തെ സർവീസിനിടയിൽ ഇത്തരമൊരു ദുരന്തം കണ്ടിട്ടില്ലെന്നും നഗരത്തിന്റെ ചരിത്രത്തിൽ ഇത്രയും വലിയ ജീവഹാനി ആദ്യമായിരിക്കാമെന്നും ഇറി പൊലീസ് ചീഫ് റിക്ക് ലോ പ്രതികരിച്ചു.

ആക്രമണത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം ഊർജിതമാക്കിയതായും പെൻസിൽവാനിയ ഗവർണർ ജോഷ് ഷാപ്പിറോ അറിയിച്ചു. പൊതുജനങ്ങൾക്ക് സുരക്ഷാഭീഷണിയില്ലെന്ന് ഇറി നഗരസഭ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
4 + 1 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!