ചർച്ച് ഓഫ് ഗോഡ് യു.കെ & യൂറോപ്പ് മലയാളം സെക്ഷൻ വാർഷിക കോൺഫറൻസ് ജൂലൈ 24 മുതൽ 26 വരെ

ചർച്ച് ഓഫ് ഗോഡ് യു.കെ & യൂറോപ്പ് മലയാളം സെക്ഷൻ വാർഷിക കോൺഫറൻസ് ജൂലൈ 24 മുതൽ 26 വരെ
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ചർച്ച് ഓഫ് ഗോഡ് യു.കെ & യൂറോപ്പ് മലയാളം സെക്ഷൻ വാർഷിക കോൺഫറൻസ് ജൂലൈ 24 മുതൽ 26 വരെ വാർത്ത:പ്രസാദ് തീയാടിക്കൽ ലണ്ടൻ: ചർച്ച് ഓഫ് ഗോഡ് യു.കെ & യൂറോപ്പ് മലയാളം സെക്ഷന്റെ 19-ാമത് വാ...

ചർച്ച് ഓഫ് ഗോഡ് യു.കെ & യൂറോപ്പ് മലയാളം സെക്ഷൻ വാർഷിക കോൺഫറൻസ് ജൂലൈ 24 മുതൽ 26 വരെ

വാർത്ത:പ്രസാദ് തീയാടിക്കൽ
ലണ്ടൻ: ചർച്ച് ഓഫ് ഗോഡ് യു.കെ & യൂറോപ്പ് മലയാളം സെക്ഷന്റെ 19-ാമത് വാർഷിക കോൺഫറൻസ് ജൂലൈ 24, 25, 26 തീയതികളിൽ ഇംഗ്ലണ്ടിലെ ഗിൽഡ്‌ഫോർഡിലുള്ള Christ’s College, Larch Avenue-ൽ നടക്കും.

“Prepared Bride” (എഫെസ്യർ 5:26-27) എന്നതാണ് ഈ വർഷത്തെ കോൺഫറൻസിന്റെ പ്രമേയം. സമ്മേളനത്തിന്റെ ഉദ്ഘാടനം റവ. ഡോ. ജോ കുര്യൻ നിർവഹിക്കും. മുഖ്യപ്രഭാഷകനായി പാസ്റ്റർ എബി അയിരൂർ പങ്കെടുക്കും.

കോൺഫറൻസിൽ റവ. തോമസ് ജോർജ് (അസിസ്റ്റന്റ് ഡയറക്ടർ), പാസ്റ്റർ ബിജു ചെറിയാൻ (നാഷണൽ സെക്രട്ടറി), റവ. ജോൺ മാതായി (ചർച്ച് ഗ്രോത്ത് ഡയറക്ടർ), ബ്രദർ മാമ്മൻ ജോർജ് (നാഷണൽ ട്രഷറർ), പാസ്റ്റർ ജോസ്മിയോൻ പോളോസ് (കോൺഫറൻസ് സെക്രട്ടറി), പാസ്റ്റർ റെജോയ് സ്റ്റീഫൻ (മീഡിയ & പബ്ലിസിറ്റി), പാസ്റ്റർ ബ്ലെസൺ തോമസ് (YPE ഡയറക്ടർ), ബ്രദർ ബിനു യോഹന്നാൻ (സൺഡേ സ്കൂൾ ഡയറക്ടർ), സിസ്റ്റർ സിമോൺ കുര്യൻ (ലേഡീസ് മിനിസ്ട്രീസ് പ്രസിഡന്റ്), സിസ്റ്റർ സുജാ അസാജി (ലേഡീസ് കോ-ഓർഡിനേറ്റർ) എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.

യുകെയുടെയും യൂറോപ്പിലെയും വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വിശ്വാസികളും ശുശ്രൂഷകരും കോൺഫറൻസിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ ബിജു ചെറിയാൻ (07411539871), റവ. തോമസ് ജോർജ് (07943866456) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
7 + 8 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!