പാസ്റ്റർ എൻ. സി വർക്കി നിത്യതയിൽ ചേർക്കപ്പെട്ടു

പാസ്റ്റർ എൻ. സി വർക്കി നിത്യതയിൽ ചേർക്കപ്പെട്ടു

Obituary

പാസ്റ്റർ എൻ. സി വർക്കി നിത്യതയിൽ ചേർക്കപ്പെട്ടു

ചിക്കാഗോ: ദീർഘകാലം ചിക്കാഗോ ഐപിസി ഹെബ്രോൻ സഭയിലെ അംഗവും ശുശ്രൂഷാ സഹായിയുമായിരുന്ന പാസ്റ്റർ എൻ സി വർക്കി (തങ്കച്ചൻ 82) കേരളത്തിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു.

വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വടശ്ശേരികരയിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു പരേതൻ. നെടിയ കാലായിൽ കുടുംബാംഗമാണ്.

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റിന്റെ വിവിധ സഭകളിൽ കഴിഞ്ഞ 52 വർഷം സഭാ ശുശ്രൂഷകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഏലിയാമ്മ വർക്കിയാണ് ഭാര്യ. ഫെയ്ത്ത് റോയി ഇട്ടി ചെറിയ (ചിക്കാഗോ ) സാം വർഗീസ് ( ന്യൂജേഴ്സി) എന്നിവർ മക്കളും ഇവാ. റോയി ഇട്ടിച്ചെറിയ( ചിക്കാഗോ), സനു വർഗീസ് (ന്യൂജേഴ്‌സി) എന്നിവർ മരുമക്കളുമാണ്. ജഫ്രീൻ, ജറമി എന്നിവർ കൊച്ചുമക്കളാണ്.

ശവസംസ്കാരം ഫെബ്രുവരി 7ന് വടശ്ശേരിക്കര പെഴുംമ്പാറ ചർച്ച് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ നടക്കും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.