ദയാവധം നിയമവിധേയമാക്കുന്ന ആദ്യ ലാറ്റിനമേരിക്കന്‍ രാജ്യമായി ഉറുഗ്വേ; എതിര്‍ത്ത് സുവിശേഷകര്‍

ദയാവധം നിയമവിധേയമാക്കുന്ന ആദ്യ ലാറ്റിനമേരിക്കന്‍ രാജ്യമായി ഉറുഗ്വേ; എതിര്‍ത്ത് സുവിശേഷകര്‍
ദയാവധം നിയമവിധേയമാക്കുന്ന ആദ്യ ലാറ്റിനമേരിക്കന്‍ രാജ്യമായി ഉറുഗ്വേ; എതിര്‍ത്ത് സുവിശേഷകര്‍ ദയാവധം നിയമവിധേയമാക്കുന്ന നിയമത്തിന് ഉറുഗ്വേ സെനറ്റ് അന്തിമ അംഗീകാരം നല്‍കി. ഓഗസ്റ്റില...

ദയാവധം നിയമവിധേയമാക്കുന്ന ആദ്യ ലാറ്റിനമേരിക്കന്‍ രാജ്യമായി ഉറുഗ്വേ; എതിര്‍ത്ത് സുവിശേഷകര്‍

ദയാവധം നിയമവിധേയമാക്കുന്ന നിയമത്തിന് ഉറുഗ്വേ സെനറ്റ് അന്തിമ അംഗീകാരം നല്‍കി. ഓഗസ്റ്റില്‍ 64 വേട്ടുകള്‍ക്ക് അനുകൂലമായും 29 വോട്ടുകള്‍ക്ക് എതിരായും അംഗീകരിച്ച ചേംബര്‍ ഓഫ് ഡെപ്യൂട്ടീസിന്റെ മുന്‍ തീരുമാനത്തെ ശരിവച്ചുകൊണ്ട് ഉപരിസഭ 11 വോട്ടുകള്‍ക്കെതിരെ 20 വോട്ടുകള്‍ക്ക് ബില്‍ പാസ്സാക്കി.

ഈ വോട്ടോടെ നിയമം ഇപ്പോള്‍ പൂര്‍ണമായും അംഗീകരിക്കപ്പെട്ടിരിക്കുന്നു. പ്രാബല്യത്തില്‍ വരുന്നതിനു മുമ്പ് എക്സിക്യൂട്ടീവ് ബ്രാഞ്ചിന്റെ നിയന്ത്രണത്തിനായി മാത്രമേ കാത്തിരിക്കേണ്ടതുള്ളു. ഇതോടെ പാര്‍ലമെന്ററി വോട്ടിംഗിലൂടെ ദയാ വധം നിയമവിധേയമാക്കുന്ന ലാറ്റിനമേരിക്കയിലെ ആദ്യ രാജ്യമായി ഉറുഗ്വേ മാറി.

ധാര്‍മ്മികത, ജീവിതത്തിന്റെ മൂല്യം മുതലായ ഒട്ടനവധി വിഷയങ്ങളിലൂടെ ദേശീയ ചര്‍ച്ചകള്‍ക്കുശേഷമാണ് ഈ തീരുമാനത്തിലേക്കെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ജീവിതം ഒരു പവിത്രമായ ഭാഗമാണെന്നും ദുരിതങ്ങള്‍ പരിഹരിക്കേണ്ടത് സഹായകരമായ മരണത്തിലൂടെയല്ല, പാലിയേറ്റീവ് കെയറിലൂടെയാണെന്നും വാദിക്കുന്ന സുവിശേഷ വിഹിത സഭക്കാര്‍, കത്തോലിക്കരുള്‍പ്പെടെയുള്ള സഭകള്‍ ഈ നിയമ നിര്‍മ്മാണത്തിനു ശക്തമായ എതിര്‍പ്പ് അറിയിക്കുകയുണ്ടായി.

ദയാവധത്തെക്കുറിച്ച് ഇവാഞ്ചലിക്കല്‍ അലയന്‍സിനു വ്യക്തവും ഉറച്ചതുമായ ഒരു സന്ദേശമുണ്ട്. ദയാവധം വേണ്ടെന്ന് ഞങ്ങള്‍ ശക്തമായി പറയുന്നു.

മരണ പ്രക്രീയ ത്വരിതപ്പെടുത്തരുത്. കൌണ്‍സില്‍ ഓഫ് ഇവാഞ്ചലിക്കല്‍ റെപ്രസെന്റേഷന്‍ ഓഫ് ഉറുഗ്വേയുടെ പ്രസിഡന്റ് പാസ്റ്റര്‍ ലൌഡര്‍ ഗരാബെഡിയന്‍ ഒരു വീഡിയോ സന്ദേശത്തില്‍ പ്രതികരിച്ചു.

ഗര്‍ഭധാരണം മുതല്‍ സ്വാഭാവിക മരണം വരെ ജീവനെ വിലമതിക്കുകയും സംരക്ഷിക്കുകയും ചെയ്യണമെന്ന ക്രിസ്തീയ പഠിപ്പിക്കലിനു വിരുദ്ധമാണ് ഈ നിലപാട്.

വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
9 + 3 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!