ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വളർച്ച വേഗത കുറയ്ക്കണമെന്ന് കമലാ ഹാരിസ്;

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്  വളർച്ച വേഗത കുറയ്ക്കണമെന്ന് കമലാ ഹാരിസ്;
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വളർച്ച വേഗത കുറയ്ക്കണമെന്ന് കമലാ ഹാരിസ്; പി പി ചെറിയാൻ വാഷിങ്ടൺ:വാഷിംഗ്ടൺ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയുടെ അതിവേഗ വളർച്ചയ്ക്കെതിരെ മുന...

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വളർച്ച വേഗത കുറയ്ക്കണമെന്ന് കമലാ ഹാരിസ്;
പി പി ചെറിയാൻ

വാഷിങ്ടൺ:വാഷിംഗ്ടൺ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയുടെ അതിവേഗ വളർച്ചയ്ക്കെതിരെ മുന്നറിയിപ്പുമായി മുൻ യു.എസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. സാങ്കേതികവിദ്യ മനുഷ്യന്റെ നിയന്ത്രണത്തിന് അതീതമായി മാറിയേക്കാമെന്ന് അവർ വ്യക്തമാക്കി.

വിപുലമായ AI സിസ്റ്റങ്ങൾ പരിശോധിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി പുതിയൊരു ഫെഡറൽ ഏജൻസി രൂപീകരിക്കാൻ കോൺഗ്രസിനോട് ഹാരിസ് ആവശ്യപ്പെട്ടു.

ചൈനയുൾപ്പെടെയുള്ള രാജ്യങ്ങളുമായി ചേർന്ന് AI സുരക്ഷയ്ക്കായി ആഗോള മാനദണ്ഡങ്ങളും അന്താരാഷ്ട്ര കരാറും നടപ്പിലാക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് അവർ അഭ്യർത്ഥിച്ചു.

ഏറ്റവും പുതിയ AI മോഡലുകളുടെ വികസനം മന്ദഗതിയിലാക്കണമെന്ന് ആന്ത്രാപിക് (Anthropic) സി.ഇ.ഒ ഡാരിയോ അമോഡി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഹാരിസിന്റെ പ്രതികരണം. ഓപ്പൺഎഐ മേധാവി സാം ആൾട്ട്മാൻ, ഇലോൺ മസ്ക് എന്നിവരും ഇതിനെ പിന്തുണച്ചിട്ടുണ്ട്.

AI സുരക്ഷാ ആശങ്കകളെ 'വ്യാജപ്രചാരണം' എന്ന് വിശേഷിപ്പിച്ച പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, വികസനം മന്ദഗതിയിലാക്കുന്നത് ചൈനയ്ക്ക് മേൽക്കോയ്മ നൽകുമെന്ന വാദവുമായി ഇതിനെ എതിർത്തു.

വൈദ്യശാസ്ത്ര രംഗത്തെ നേട്ടങ്ങൾ കൈവിടാതെയുള്ള സുരക്ഷാ മുൻകരുതലുകളാണ് വേണ്ടതെന്ന് ഹാരിസ് കൂട്ടിച്ചേർത്തു.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
7 + 5 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!