കാർമൽ പെന്തക്കോസ്ത് ചർച്ച് കൺവെൻഷന്റെ രണ്ടാം ദിനം; പാസ്റ്റർ റെജി മാത്യു വചനപ്രഘോഷണം നടത്തി

കാർമൽ പെന്തക്കോസ്ത് ചർച്ച് കൺവെൻഷന്റെ രണ്ടാം ദിനം; പാസ്റ്റർ റെജി മാത്യു വചനപ്രഘോഷണം നടത്തി
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
കാർമൽ പെന്തക്കോസ്ത് ചർച്ച് കൺവെൻഷന്റെ രണ്ടാം ദിനം; പാസ്റ്റർ റെജി മാത്യു വചനപ്രഘോഷണം നടത്തി പി പി ചെറിയാൻ മെസ്‌ക്വിറ്റ് (ടെക്സസ്): കാർമൽ പെന്തക്കോസ്ത് ചർച്ചിന്റെ (CPC) നേതൃത്വത്...

കാർമൽ പെന്തക്കോസ്ത് ചർച്ച് കൺവെൻഷന്റെ രണ്ടാം ദിനം; പാസ്റ്റർ റെജി മാത്യു വചനപ്രഘോഷണം നടത്തി
പി പി ചെറിയാൻ

മെസ്‌ക്വിറ്റ് (ടെക്സസ്): കാർമൽ പെന്തക്കോസ്ത് ചർച്ചിന്റെ (CPC) നേതൃത്വത്തിൽ നടക്കുന്ന ത്രിദിന കൺവെൻഷന്റെ രണ്ടാം ദിന യോഗങ്ങൾ പ്രാർത്ഥനാനിർഭരമായ അന്തരീക്ഷത്തിൽ പൂർത്തിയായി.

ഓഗസ്റ്റ് 8 ശനിയാഴ്ച വൈകുന്നേരം 6:30-ന് ജെയിംസ് കളകാട്ടിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ പാസ്റ്റർ . മാത്യൂസ് മയാലിൽ സ്വാഗതം ആശംസിച്ചു .

തുടർന്നു പ്രശസ്ത ദൈവദാസൻ പാസ്റ്റർ റെജി മാത്യു ദൈവവചന ശുശ്രൂഷ നിർവ്വഹിച്ചു.

വെളിപ്പാട് പുസ്തകത്തിലെ ലവോദിക്കാ സഭയോടുള്ള സന്ദേശത്തെ ആസ്പദമാക്കി "ഞാൻ സ്നേഹിക്കുന്നവരെയൊക്കെയും ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നു" എന്ന വിഷയത്തിലായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം.

സുവിശേഷങ്ങളിൽ ബീജമായും ലേഖനങ്ങളിൽ ഉപദേശമായും വെളിപ്പെടുന്ന ക്രിസ്തു, വെളിപ്പാട് പുസ്തകത്തിൽ മഹത്വത്തോടെ മടങ്ങിവരുന്ന നായകനാണെന്ന് പാസ്റ്റർ ചൂണ്ടിക്കാട്ടി.

ദൈവത്തിന്റെ ശാസന നമ്മെ തകർക്കാനല്ല, മറിച്ച് മാനസാന്തരത്തിലേക്കും വീണ്ടെടുപ്പിലേക്കും നയിക്കാനാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. നിരവധി വിശ്വാസികൾ യോഗത്തിൽ സംബന്ധിച്ചു.

കൺവെൻഷന്റെ സമാപന യോഗം ഓഗസ്റ്റ് 9 ഞായറാഴ്ച വൈകുന്നേരം 6:30-ന് മെസ്‌ക്വിറ്റിലുള്ള കാർമൽ പെന്തക്കോസ്ത് ചർച്ച് ഓഡിറ്റോറിയത്തിൽ (1301 N Belt Line Rd, Mesquite, TX 75149) നടക്കും.

കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ മാത്യൂസ് മയാലിൽ (469-460-0466)

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
5 + 9 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!