ഹമാസ് ഗാസയിലെ മാനുഷിക സഹായ വിതരണം തടസ്സപ്പെടുത്തുന്നതായി ഐക്യരാഷ്ട്രസഭ സമ്മതിച്ചു

ഹമാസ് ഗാസയിലെ മാനുഷിക സഹായ വിതരണം തടസ്സപ്പെടുത്തുന്നതായി ഐക്യരാഷ്ട്രസഭ സമ്മതിച്ചു
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ഹമാസ് ഗാസയിലെ മാനുഷിക സഹായ വിതരണം തടസ്സപ്പെടുത്തുന്നതായി ഐക്യരാഷ്ട്രസഭ സമ്മതിച്ചു ഗാസയിലേക്കെത്തുന്ന മനുഷ്യ സഹായ പ്രവര്‍ത്തനങ്ങളെ ഹമാസ് തടസ്സപ്പെടുത്തുന്നു എന്ന ആരോപണം ഐക്യരാഷ്ട...

ഹമാസ് ഗാസയിലെ മാനുഷിക സഹായ വിതരണം തടസ്സപ്പെടുത്തുന്നതായി ഐക്യരാഷ്ട്രസഭ സമ്മതിച്ചു

ഗാസയിലേക്കെത്തുന്ന മനുഷ്യ സഹായ പ്രവര്‍ത്തനങ്ങളെ ഹമാസ് തടസ്സപ്പെടുത്തുന്നു എന്ന ആരോപണം ഐക്യരാഷ്ട്ര സഭ സമ്മതിച്ചു.

ഗാസയില്‍ ഭക്ഷണ സാമഗ്രികളും മറ്റ് അടിസ്ഥാന ആവശ്യ വസ്തുക്കളും കൊണ്ടുവരുന്ന വാഹന ഡ്രൈവര്‍മാരെ ആയുധ ധാരികളായ ഹമാസ് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ജീവന്‍ രക്ഷാ, ഭക്ഷണ സാധനങ്ങളുടെ വിതരണം തടസ്സപ്പെടുത്തുകയും ചെയ്തതായി നേരത്തെ മുതലുള്ള സന്നദ്ധ സംഘടനകളുടെ ആരോപണങ്ങളാണ് ഒടുവില്‍ ഐക്യരാഷ്ട്ര സഭ അംഗീകരിക്കേണ്ടതായി വന്നത്.

ശനിയാഴ്ച വടക്കന്‍ ഗാസയിലെ ഒരു ഭക്ഷണ വിതരണ കേന്ദ്രത്തിലേക്ക് ആയുധ ധാരികള്‍ ബലമായി കടന്നു കയറിയതായും തുടര്‍ന്ന് ഒരു ലോക ഭക്ഷ്യ പദ്ധതിയുടെ വെയര്‍ ഹൌസിലേക്ക് അതിക്രമിച്ചു കയറിയതായും മിഡില്‍ ഈസ്റ്റ് സമാധാന പ്രക്രീയയുടെ യു.എന്‍ ഡെപ്യൂട്ടി സ്പെഷ്യല്‍ കോര്‍ഡിനേറ്റര്‍ റമീസ് അലക്സ്റോവ് പറഞ്ഞു.

സഹായ വിതരണത്തിനായി പോയ രണ്ട് ട്രക്ക് ഡ്രൈവര്‍മാരെ ആക്രമിച്ചതായും തുടര്‍ന്ന് ഭക്ഷ്യ വിതരണം നിര്‍ത്തി വെയ്ക്കാന്‍ ദുരിതാശ്വാസ പ്രവര്‍ത്തകര്‍ നിര്‍ബന്ധിതരായതായും റിപ്പോര്‍ട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
9 + 5 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!