യുഎസ്-ഇറാൻ യുദ്ധം അവസാനിക്കുന്നു: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണിയിൽ കുതിപ്പ്

യുഎസ്-ഇറാൻ യുദ്ധം അവസാനിക്കുന്നു: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണിയിൽ കുതിപ്പ്
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
യുഎസ്-ഇറാൻ യുദ്ധം അവസാനിക്കുന്നു: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണിയിൽ കുതിപ്പ് പി പി ചെറിയാൻ വാഷിംഗ്‌ടൺ ഡി സി :അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനഘട്ടത്തിലേക്കെന്ന റിപ്പോ...

യുഎസ്-ഇറാൻ യുദ്ധം അവസാനിക്കുന്നു: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണിയിൽ കുതിപ്പ്
പി പി ചെറിയാൻ

വാഷിംഗ്‌ടൺ ഡി സി :അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനഘട്ടത്തിലേക്കെന്ന റിപ്പോർട്ടുകളെത്തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ വൻ ഇടിവ്.

യുഎസ് ക്രൂഡ് ഓയിൽ വില 15% വരെ കുറഞ്ഞ് ബാരലിന് 88 ഡോളറിലെത്തി. ഇതോടെ ലോകമെമ്പാടുമുള്ള ഓഹരി വിപണികൾ വലിയ നേട്ടമുണ്ടാക്കി;

എസ് ആൻഡ് പി 500, നാസ്ഡാക് സൂചികകൾ റെക്കോർഡ് ഉയരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഹോർമുസ് കടലിടുക്ക് വഴി സുരക്ഷിതമായ കപ്പൽ ഗതാഗതം ഉറപ്പാക്കുമെന്ന് ഇറാൻ നാവികസേന അറിയിച്ചു.

സമാധാന കരാറിനുള്ള ധാരണാപത്രം തയ്യാറാകുകയാണെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും, ഇറാൻ പൂർണ്ണമായി വഴങ്ങാതെ കരാറിൽ ഒപ്പിടില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു.

യുദ്ധം തുടങ്ങിയ ശേഷം ആദ്യമായി അമേരിക്കയിൽ പെട്രോൾ വില ഗാലന് 4.50 ഡോളർ കടന്നിരുന്നു.

നിലവിലെ ചർച്ചകൾ വിജയിച്ചാൽ ഇന്ധനവിലയിൽ വൻ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ.
https://youtu.be/WnSKcOHaBj8?si=VD0dtxB0KBw65rAp

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
2 + 6 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!