യൂറോപ്യൻ മലയാളി പെന്തെക്കൊസ്തൽ കമ്മ്യൂണിറ്റി (ഇ.എം.പി.സി): 3 മത് ആനുവൽ കോൺഫറൻസ് മെയ്‌ 29, 30 തീയതികളിൽ

യൂറോപ്യൻ മലയാളി പെന്തെക്കൊസ്തൽ കമ്മ്യൂണിറ്റി (ഇ.എം.പി.സി): 3 മത് ആനുവൽ കോൺഫറൻസ് മെയ്‌ 29, 30 തീയതികളിൽ
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
യൂറോപ്യൻ മലയാളി പെന്തെക്കൊസ്തൽ കമ്മ്യൂണിറ്റി (ഇ.എം.പി.സി): 3 മത് ആനുവൽ കോൺഫറൻസ് മെയ്‌ 29, 30 തീയതികളിൽ മാഞ്ചസ്റ്റർ: യു.കെയിലെയും യൂറോപ്പിലെയും മലയാളി പെന്തെക്കൊസ്ത് സമൂഹത്തിന...

യൂറോപ്യൻ മലയാളി പെന്തെക്കൊസ്തൽ കമ്മ്യൂണിറ്റി (ഇ.എം.പി.സി): 3 മത് ആനുവൽ കോൺഫറൻസ് മെയ്‌ 29, 30 തീയതികളിൽ

മാഞ്ചസ്റ്റർ: യു.കെയിലെയും യൂറോപ്പിലെയും മലയാളി പെന്തെക്കൊസ്ത് സമൂഹത്തിന്റെ ഐക്യവേദിയായ മലയാളി പെന്തെക്കൊസ്തൽ കമ്മ്യൂണിറ്റിയുടെ (ഇ.എം.പി.സി) 3 മത് ആനുവൽ കോൺഫറൻസ് മെയ്‌ 29, 30 തീയതികളിൽ യു.കെയിലെ മാഞ്ചസ്റ്ററിൽ വെച്ച് നടക്കും.

റവ. ഡോ. ജോ കുര്യൻ ഉദ്ഘാടനം ചെയ്യുന്ന കോൺഫറൻസിൽ ബ്രദർ സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തും. ഇവാ. ബ്ലെസ്സൻ മെമന ഗാന ശുശ്രൂഷക്ക് നേതൃത്വം നൽകും. പാസ്‌റ്റർ ഐസക്ക് എൽസാദനം യൂത്ത് സെക്ഷനിൽ പ്രസംഗിക്കും.

ഇവാ. സോണി സി ജോർജ്, ബ്രദർ എബിൻ എബ്രഹാം, ഡോ. പോൾസൺ സാമുവേൽ, ഇവാ. എബ്രഹാം ദാനിയേൽ എന്നിവർ ആരാധനക്ക് നേതൃത്വം നൽകും.

പാസ്‌റ്റർ സൂറിയേൽ തോമസാണ് യൂത്ത് കോർഡിനേറ്റർ. ഡോ. ഗ്രേസ് ജിതിനാണ് ലേഡീസ് കോർഡിനേറ്റർ.

കൂടുതൽ വിവരങ്ങൾക്ക്‌ റവ ഡോ ജോ കുര്യൻ, പാസ്‌റ്റർ സി റ്റി എബ്രഹാം, പാസ്‌റ്റർ ബിജു ചെറിയാൻ, പാസ്‌റ്റർ ഹൻസ് തോമസ് എന്നിവരുമായി ബന്ധപ്പെടുക.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
7 + 1 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!