ഇറാഖിൽ തടവിലാക്കപ്പെട്ട അമേരിക്കൻ മാധ്യമപ്രവർത്തകയെ മോചിപ്പിച്ചു

ഇറാഖിൽ തടവിലാക്കപ്പെട്ട അമേരിക്കൻ മാധ്യമപ്രവർത്തകയെ മോചിപ്പിച്ചു
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ഇറാഖിൽ തടവിലാക്കപ്പെട്ട അമേരിക്കൻ മാധ്യമപ്രവർത്തകയെ മോചിപ്പിച്ചു പി പി ചെറിയാൻ ന്യൂയോർക്  ഇറാഖിൽ സായുധ സംഘം തട്ടിക്കൊണ്ടുപോയ അമേരിക്കൻ ഫ്രീലാൻസ് മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസ...

ഇറാഖിൽ തടവിലാക്കപ്പെട്ട അമേരിക്കൻ മാധ്യമപ്രവർത്തകയെ മോചിപ്പിച്ചു
പി പി ചെറിയാൻ

ന്യൂയോർക്  ഇറാഖിൽ സായുധ സംഘം തട്ടിക്കൊണ്ടുപോയ അമേരിക്കൻ ഫ്രീലാൻസ് മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസൺ മോചിതയായി.

ഏപ്രിൽ 7 ചൊവാഴ്‌ച്ച  തടവുകാരെ കൈമാറുന്നതിന്റെ ഭാഗമായാണ് ഇവരെ വിട്ടയച്ചതെന്ന് ഇറാഖ് ഉദ്യോഗസ്ഥർ അറിയിച്ചു.

കഴിഞ്ഞ ആഴ്ച ബാഗ്ദാദിൽ വെച്ചാണ് ഷെല്ലിയെ ഇറാൻ അനുകൂല മിലിഷ്യ ഗ്രൂപ്പായ 'കതൈബ് ഹിസ്ബുള്ള' തട്ടിക്കൊണ്ടുപോയത്.

അമേരിക്കൻ താൽപ്പര്യങ്ങൾക്കെതിരെ പ്രവർത്തിച്ചതിന് പിടിയിലായ ചില മിലിഷ്യ അംഗങ്ങളെ വിട്ടയക്കുന്നതിന് പകരമായാണ് ഷെല്ലിയെ മോചിപ്പിച്ചത്.

ഷെല്ലി ഉടൻ തന്നെ ഇറാഖ് വിടണമെന്ന നിബന്ധനയിലാണ് സായുധ സംഘം ഇവരെ വിട്ടയച്ചത്.

അമേരിക്കൻ പൗരന്മാരെ തട്ടിക്കൊണ്ടുപോകുന്നത് വച്ചുപൊറുപ്പിക്കില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രതികരിച്ചു.

ദീർഘകാലമായി ഇറാഖിലും സിറിയയിലും റിപ്പോർട്ടിംഗ് നടത്തുന്ന മാധ്യമപ്രവർത്തകയാണ് 49-കാരിയായ ഷെല്ലി കിറ്റിൽസൺ.

ഇറാഖിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അമേരിക്കൻ വിദേശകാര്യ വകുപ്പ് പൗരന്മാർക്ക് വീണ്ടും മുന്നറിയിപ്പ് നൽകി.
https://youtu.be/_w5MR6auEuw?si=akVGZNeX86OdjvwO

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
2 + 5 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!