ഇറാന്റെ സൈനിക ശേഷി ഗണ്യമായി കുറഞ്ഞു; യുദ്ധം പൂര്‍ത്തീകരണത്തോട് അടുക്കുന്നുവെന്ന് ട്രംപ്.

ഇറാന്റെ സൈനിക ശേഷി ഗണ്യമായി കുറഞ്ഞു;  യുദ്ധം പൂര്‍ത്തീകരണത്തോട് അടുക്കുന്നുവെന്ന് ട്രംപ്.
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ഇറാന്റെ സൈനിക ശേഷി ഗണ്യമായി കുറഞ്ഞു; യുദ്ധം പൂര്‍ത്തീകരണത്തോട് അടുക്കുന്നുവെന്ന് ട്രംപ്. ഇറാനെതിരായ യിസ്രായേല്‍ സേനയുടെ സംയുക്ത സൈനിക നീക്കം ഷെഡ്യൂളില്‍നിന്ന് വളരെ മുന്നിലാണ് എ...

ഇറാന്റെ സൈനിക ശേഷി ഗണ്യമായി കുറഞ്ഞു; യുദ്ധം പൂര്‍ത്തീകരണത്തോട് അടുക്കുന്നുവെന്ന് ട്രംപ്.

ഇറാനെതിരായ യിസ്രായേല്‍ സേനയുടെ സംയുക്ത സൈനിക നീക്കം ഷെഡ്യൂളില്‍നിന്ന് വളരെ മുന്നിലാണ് എന്ന് യുഎസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തിങ്കളാഴ്ച പറഞ്ഞു.

ഇറാന്റെ സൈനിക അടിസ്ഥാന സൌകര്യങ്ങള്‍ വലിയ തോതില്‍ നശിപ്പിക്കപ്പെട്ടുവെന്നും സംഘര്‍ഷങ്ങള്‍ അവസാനഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

ഓപ്പറേഷന്‍ എപ്പിക് ഫ്യൂറിയും യിസ്രായേലിന്റെ ഓപ്പറേഷന്‍ റോറിംഗ് ലയണ്‍ എന്നിവയ്ക്ക് കീഴില്‍ നടന്നു വരുന്ന ഏകോപിത ആക്രമണങ്ങള്‍ക്ക് ശേഷം ഇറാന്റെ സൈനിക ശേഷി ഗണ്യമായി കുറഞ്ഞുവെന്ന് അദ്ദേഹം ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇറാന്റെ സൈന്യത്തെ ഫലപ്രദമായി ഇല്ലാതാക്കിയിട്ടുണ്ടെന്നും, നോക്കിയാല്‍ അവര്‍ക്ക് ഒന്നും ബാക്കിയില്ല എന്നും, സൈനികമായി അവര്‍ക്ക് ഒന്നും ബാക്കിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാനിലുടനീളം 5000 ത്തിലധികം ആക്രമണങ്ങള്‍ നടത്തി. ഇറാന്റെ മിസൈല്‍ ശേഷി യഥാര്‍ത്ഥ ശേഷിയുടെ ഏകദേശം 10 ശതമാനമായി കുറഞ്ഞെന്നും നമ്മള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വളരെ മുന്നിലായിരുന്നു നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://youtu.be/uAAIcgTGZ2c?si=R0-FtMUG8wGhrghB

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
8 + 9 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!