ഐ.പി.സി. യുകെ & അയർലണ്ട് റീജിയണ്‍ കൺവൻഷന് ലിവർപൂൾ സാക്ഷ്യം വഹിക്കും.

ഐ.പി.സി. യുകെ & അയർലണ്ട് റീജിയണ്‍ കൺവൻഷന് ലിവർപൂൾ സാക്ഷ്യം വഹിക്കും.
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ഐ.പി.സി. യുകെ & അയർലണ്ട് റീജിയണ്‍ കൺവൻഷന് ലിവർപൂൾ സാക്ഷ്യം വഹിക്കും. ലണ്ടൻ/ലിവർപൂൾ: ഇന്ത്യാ പെന്തെക്കോസ്‌ത്‌ ദൈവസഭ (IPC) യുകെ & അയർലണ്ട് റീജിയന്റെ 19-ാമത് വാഷിക കൺവൻഷൻ ഏപ്രിൽ 10...

ഐ.പി.സി. യുകെ & അയർലണ്ട് റീജിയണ്‍ കൺവൻഷന് ലിവർപൂൾ സാക്ഷ്യം വഹിക്കും.

ലണ്ടൻ/ലിവർപൂൾ: ഇന്ത്യാ പെന്തെക്കോസ്‌ത്‌ ദൈവസഭ (IPC) യുകെ & അയർലണ്ട് റീജിയന്റെ 19-ാമത് വാഷിക കൺവൻഷൻ ഏപ്രിൽ 10 മുതൽ 12 വരെ ലിവർപൂളിൽ സെന്റ് ജോൺ ബോസ്കോ ആർട്‌സ് കോളേജിൽ (St. John Bosco Arts College, 61 Storrington Avenue, Liverpool, L11 9DQ) നടക്കും.

ഐ.പി.സി ഷാലോം ലിവർപൂൾ സഭയുടെ ആതിഥേയത്വത്തിലാണ് ഈ വർഷത്തെ കൺവൻഷൻ സംഘടിപ്പിക്കുന്നത്.

റീജിയൻ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോർജ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. ഐ.പി.സി ജനറൽ ജോയിന്റ് സെക്രട്ടറി പാസ്റ്റർ തോമസ് ജോർജ് മുഖ്യ സന്ദേശം നൽകും.

കേരള പി.വൈ.പി.എ പ്രസിഡന്റായ പാസ്റ്റർ ഷിബിൻ ജി. സാമുവൽ യുവജനങ്ങൾക്ക് പ്രത്യേക സന്ദേശം നൽകും. കൺവൻഷനിൽ റീജിയൻ ക്വയർ ആരാധന നയിക്കും. യുകെ, യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള വിശ്വാസികൾ കൺവെൻഷനുകളിൽ പങ്കെടുക്കും.

യുകെയിലും അയർലണ്ടിലും മറ്റ് യുറോപ്യൻ രാജ്യങ്ങളിലുമുള്ള പെന്തെക്കോസ്‌തു സഭകളുടെ ആത്മീയ ഐക്യത്തിനും നവോത്ഥാനത്തിനും ഈ കൺവൻഷൻ വലിയ പ്രചോദനമാകുമെന്നു സംഘാടകർ അറിയിച്ചു.

റീജിയൻ വൈസ് പ്രസിഡന്റായ പാസ്റ്റർ വിൽസൺ ബേബി കൺവൻഷൻ കൺവീനറായി പ്രവർത്തിക്കുന്നു.

റീജിയൻ ഭാരവാഹികളായ പാസ്റ്റർ ഡിഗോൾ ലൂയിസ് (സെക്രട്ടറി), പാസ്റ്റർ വിനോദ് ജോർജ് (ജോയിന്റ് സെക്രട്ടറി), ജോൺ മാത്യു (ട്രഷറർ), പാസ്റ്റർ പി.സി സേവ്യർ (അഡ്മിനിസ് ട്രെറ്റർ), തോമസ് മാത്യു (നോർത്ത് അയർലന്റ്റ് കോ-ഓർഡിനേറ്റർ) എന്നിവരും, മറ്റ് കൗൺസിൽ അംഗങ്ങളും കൺവൻഷന്റെ്റെ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകും.
https://youtu.be/P9SXdRWgLME?si=zMMEsae3-x9T057U

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
5 + 5 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!