പതിനായിരത്തിലധികം പുസ്തകങ്ങളുമായി വായനയുടെ വസന്തം.

പതിനായിരത്തിലധികം പുസ്തകങ്ങളുമായി വായനയുടെ വസന്തം.
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
മലയാളം ലൈബ്രറി വിപുലീകരിച്ചു; പതിനായിരത്തിലധികം പുസ്തകങ്ങളുമായി വായനയുടെ വസന്തം പി പി ചെറിയാൻ ഡാലസ്: പ്രവാസലോകത്തെ അക്ഷരസ്നേഹികൾക്കായി കേരള അസോസിയേഷൻ ഓഫ് ഡാലസ് മലയാളം ലൈബ്രറി ...

മലയാളം ലൈബ്രറി വിപുലീകരിച്ചു; പതിനായിരത്തിലധികം പുസ്തകങ്ങളുമായി വായനയുടെ വസന്തം
പി പി ചെറിയാൻ

ഡാലസ്: പ്രവാസലോകത്തെ അക്ഷരസ്നേഹികൾക്കായി കേരള അസോസിയേഷൻ ഓഫ് ഡാലസ് മലയാളം ലൈബ്രറി വായനക്കാർക്കായി വിപുലീകരിച്ചു. മലയാളത്തിന്റെ മണമുള്ള പുസ്തകങ്ങളുമായി വായനയുടെ വസന്തം ഇനി ഡാലസിലും ആസ്വദിക്കാം.

പതിനായിരത്തിലധികം (10,000+) പുസ്തകങ്ങളുടെ വിപുലമായ ശേഖരമാണ് ലൈബ്രറിയിൽ ഒരുക്കിയിരിക്കുന്നത്. പ്രിയപ്പെട്ട എഴുത്തുകാരുടെ ക്ലാസിക് കൃതികളും പുത്തൻ പുസ്തകങ്ങളും ലഭ്യമാണ്.
കഥകൾ, കവിതകൾ, നോവലുകൾ, യാത്രാവിവരണങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന വിഭാഗങ്ങൾ.
കുട്ടികൾക്കായി പ്രത്യേകം തയ്യാറാക്കിയ ബാലസാഹിത്യ വിഭാഗം എന്നിവ .ഇതിന്റെ പ്രധാന സവിശേഷതകളാണ് ഇവയാണ്:

ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററിൽ (3821) പ്രവർത്തിക്കുന്ന ലൈബ്രറി എല്ലാ ഞായറാഴ്ചയും വൈകുന്നേരം 5 മണി മുതൽ 6 മണി വരെ വായനക്കാർക്കായി തുറന്നിരിക്കും.

ലൈബ്രറിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ലൈബ്രറി ഡയറക്ടർ ഷിബു ജോണിനെ #214-200-5718 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

"വായിച്ചു വളരട്ടെ നാളെയുടെ തലമുറ" എന്ന സന്ദേശവുമായാണ് കേരള അസോസിയേഷൻ ഓഫ് ഡാലസ് ഈ വായനശാല ഒരുക്കിയിരിക്കുന്നത്.

മഹാത്മാഗാന്ധി, എ.പി.ജെ. അബ്ദുൾ കലാം, രവീന്ദ്രനാഥ ടാഗോർ, സ്വാമി വിവേകാനന്ദൻ എന്നിവരുടെ വായനയെക്കുറിച്ചുള്ള മഹത്‌വചനങ്ങളും വായനക്കാരെ സ്വാഗതം ചെയ്തുകൊണ്ട് ലൈബ്രറിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

https://youtu.be/s163CMVJNeQ?si=VoBdTMmPF9Va7Z6c

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
3 + 4 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!