വൻ തീപിടുത്തത്തിൽ ദമ്പതികളും നാല് കുട്ടികളും ഉൾപ്പെടെ ഒരു കുടുംബത്തിലെ ആറുപേർ മരിച്ചു.

വൻ തീപിടുത്തത്തിൽ ദമ്പതികളും നാല് കുട്ടികളും ഉൾപ്പെടെ ഒരു കുടുംബത്തിലെ ആറുപേർ മരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
വൻ തീപിടുത്തത്തിൽ ദമ്പതികളും നാല് കുട്ടികളും ഉൾപ്പെടെ ഒരു കുടുംബത്തിലെ ആറുപേർ മരിച്ചു. പി പി ചെറിയാൻ ഫ്ലോറിഡ: ഫെബ്രുവരി 17 ചൊവ്വാഴ്ച ഫ്ലോറിഡയിലെ ഒരു വീട്ടിലുണ്ടായ വൻ തീപിടുത്ത...

വൻ തീപിടുത്തത്തിൽ ദമ്പതികളും നാല് കുട്ടികളും ഉൾപ്പെടെ ഒരു കുടുംബത്തിലെ ആറുപേർ മരിച്ചു.
പി പി ചെറിയാൻ

ഫ്ലോറിഡ: ഫെബ്രുവരി 17 ചൊവ്വാഴ്ച ഫ്ലോറിഡയിലെ ഒരു വീട്ടിലുണ്ടായ വൻ തീപിടുത്തത്തിൽ ദമ്പതികളും നാല് കുട്ടികളും ഉൾപ്പെടെ ഒരു കുടുംബത്തിലെ ആറുപേർ മരിച്ചു. പുലർച്ചെ ഏഴ് മണിയോടെ 'ഓൾഡ് ടൗണിലാണ്' ദാരുണമായ ഈ സംഭവം നടന്നത്.

ചാർളി "ജെല്ലി റോൾ" പിന്നർ ജൂനിയർ, ഭാര്യ ലോറി, ഇവരുടെ നാല് മക്കൾ (പ്രായം: 11, 7, 3, ഒരു വയസ്സിൽ താഴെ).എന്നിവരാണ് മരിച്ചവർ

പുലർച്ചെ 6:45-ഓടെ തീ പടരുന്നത് കണ്ട് ബന്ധുക്കളും നാട്ടുകാരും ഓടിക്കൂടിയെങ്കിലും വീട് പൂർണ്ണമായും അഗ്നിക്കിരയായിരുന്നു.

തീപിടുത്തത്തിന്റെ കാരണം കണ്ടെത്താൻ ഡിക്സി കൗണ്ടി ഷെരീഫ് ഓഫീസും ഫയർ ഫോഴ്സും അന്വേഷണം നടത്തിവരികയാണ്.

"ഞങ്ങളുടെ കൗണ്ടിയിൽ നടന്ന ഈ ദുരന്തത്തിൽ അതീവ ദുഃഖമുണ്ട്. ഇതൊരു ഹൃദയഭേദകമായ സംഭവമാണ്," എന്ന് അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.

മരിച്ചവരുടെ കുടുംബത്തെ സഹായിക്കാൻ പ്രദേശത്തെ പള്ളികളും പ്രാദേശിക ബിസിനസ് സ്ഥാപനങ്ങളും ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
7 + 6 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!