സയണിസ്റ്റ് ക്രിസ്തു മതം ആരോപിച്ച് രണ്ടു ക്രിസ്ത്യാനികള്‍ക്ക് ഇറാനില്‍ ജയില്‍ ശിക്ഷ

സയണിസ്റ്റ് ക്രിസ്തു മതം ആരോപിച്ച് രണ്ടു ക്രിസ്ത്യാനികള്‍ക്ക് ഇറാനില്‍ ജയില്‍ ശിക്ഷ
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
സയണിസ്റ്റ് ക്രിസ്തു മതം ആരോപിച്ച് രണ്ടു ക്രിസ്ത്യാനികള്‍ക്ക് ഇറാനില്‍ ജയില്‍ ശിക്ഷ ടെഹ്റാന്‍: ഇറാനില്‍ ക്രിസ്തു വിശ്വാസത്തില്‍വന്ന രണ്ടു പേരെ ജയിലില്‍ അടച്ചു. 2025 ജൂലൈ 7-ന് ഗാ...

സയണിസ്റ്റ് ക്രിസ്തു മതം ആരോപിച്ച് രണ്ടു ക്രിസ്ത്യാനികള്‍ക്ക് ഇറാനില്‍ ജയില്‍ ശിക്ഷ

ടെഹ്റാന്‍: ഇറാനില്‍ ക്രിസ്തു വിശ്വാസത്തില്‍വന്ന രണ്ടു പേരെ ജയിലില്‍ അടച്ചു. 2025 ജൂലൈ 7-ന് ഗാംദംബറിലെ വീട്ടില്‍ ഭര്‍ത്താവിനൊപ്പം അറസ്റ്റിലായ നയേര അര്‍ജാനെ ഇസ്ളാമിക നിയമത്തിനു വിരുദ്ധമായ വ്യതിചലന പ്രചാരണങ്ങളും പഠിപ്പിക്കലുകളും നടത്തിയതിന് 23 മുതല്‍ ജയില്‍ ശിക്ഷ അനുഭവിച്ചു തുടങ്ങി.

നയേരക്ക് ആകെ 10 വര്‍ഷത്തെ തടവാണ് വിധിച്ചത്. എന്നിരുന്നാലും ഇറാനിയന്‍ നിയമപ്രകാരം ഏറ്റവും കഠിനമായ ശിക്ഷ.

ഈ കേസില്‍ 5 വര്‍ഷത്തെ തടവ് മാത്രമേ നല്‍കാന്‍ കഴിയു. കഴിഞ്ഞ വര്‍ഷം തുര്‍ക്കിയില്‍ നടന്ന ഒരു സെമിനാറില്‍ ക്രിസ്ത്യന്‍ മതപരിവര്‍ത്തനം നടത്തിയവരുടെ കൂട്ടത്തില്‍ നയേരയും ഉള്‍പ്പെട്ടിരുന്നതായി അധികാരികള്‍ കണ്ടെത്തി. നയേരയുടെ ഭര്‍ത്താവ് കാസിം എസ്മായേലിന് മൂന്നര വര്‍ഷത്തെ തടവ് വിധിച്ചു.

എന്നാല്‍ കാന്‍സറിനുള്ള കീമോ തെറാപ്പി ചികിത്സ തുടരുന്നതിനാല്‍ ശിക്ഷ ഇതുവരെ നടപ്പാക്കിയിട്ടില്ല. ഇറാനില്‍ ക്രിസ്ത്യാനികളായി മതം മാറിയവര്‍ക്ക് ആരാധന നടത്താനോ പള്ളികള്‍ പണിയാനോ ക്രിസ്ത്യന്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനോ അധികാരമില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
9 + 6 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!