ചൈനയില്‍ സുവിശേഷകരും വിശ്വാസികളുമായ 30 പേരെ കസ്റ്റഡിയിലെടുത്തു
ഹുബെയ്: ചൈനയില്‍ ക്രൈസ്തവ വിശ്വാസികള്‍ക്കെതിരായുള്ള കിരാത നടപടികള്‍ തുടരുന്നു. നിയമമപാലനത്തെ ദുര്‍ബ്ബലപ്പെടുത്താന്‍ ഒരു ദുഷ്ട ആരാധനാ ക്രമം സംഘടിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്തു എന്ന് ആരോപിച്ചുകൊണ്ട് ഹുബെയ് പ്രവശ്യയിലെ ഇവാഞ്ചലിക്കല്‍ വേഡ് ഓഫ് ലൈഫ് ചര്‍ച്ചിലെ സുവിശേഷകരും വിശ്വാസികളുമായ 30 പേരെ കസ്റ്റഡിയിലെടുത്തു.
ഗവണ്മെന്റ് വിരുദ്ധവും സാമൂഹികമായി അപകടകരവുമാണെന്ന് കരുതപ്പെടുന്ന പ്രസ്ഥാനങ്ങളെ പരാമര്‍ശിക്കുന്ന കള്‍ട്ട് പ്രവര്‍ത്തനങ്ങള്‍ എന്നതിന്റെ ചൈനീസ് പദമായ ഷി ജിയോഡോ എന്നറിയപ്പെടുന്നതിന്റെ പേരിലാണ് അവര്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.
പ്രസംഗം, ശിഷ്യത്വ പരിശീലനം, പ്രാര്‍ത്ഥനാ യോഗങ്ങള്‍, ഈസ്റ്റര്‍ ആഘോഷം, കൂട്ടായ്മ, സാക്ഷ്യങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളെ കള്‍ട്ട് സിദ്ധാന്തങ്ങളുടെ പ്രചരണം എന്ന് പ്രോസിക്യൂട്ടര്‍ മുദ്രകുത്തി എന്ന് കേസുമായി അറിവുള്ള ഉറവിടങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
കുറ്റാരോപണങ്ങള്‍ക്ക് നിയമപരമായ അടിസ്ഥാനമില്ലെന്നും ചൈനയുടെ ഭരണഘടനാപരമായ മതസ്വാതന്ത്ര്യ ഉറപ്പ് ലംഘിക്കുന്നതാണെന്നും അറസ്റ്റ് വരിച്ചവരുടെ ഭാഗം വാദിക്കുന്ന അഭിഭാഷകന് വാദിക്കുന്നു.
നോ ലോംഗര്‍ ദി സെം പോലുള്ള പ്രിയപ്പെട്ട ശിഷ്യത്വ ശ്രോതസ്സുകള്‍ മതവിരുദ്ധതയുടെ തെളിവായി വളച്ചൊടിക്കുമ്പോള്‍ പിടിച്ചെടുത്ത പണം മുതലായവ വിലപിടിപ്പുള്ളവ കാണാതാകുന്നു.
ഒരു ക്രിസ്ത്യന്‍ സംഘടന ആരോപിക്കുന്നു. ക്രിസ്ത്യാനികള്‍ സമൂഹത്തെ പ്രോത്സാഹിപ്പിക്കുന്ന മൂന്ന് പരിവര്‍ത്തനങ്ങള്‍ എന്ന ആശയം പ്രചരിപ്പിച്ചു. എന്നാല്‍ അധികാരികള്‍ ഇതിനെ പൊതു ക്രമത്തിനു ഭീഷണിയായി മുദ്രകുത്തിയെന്ന് സഭയുടെ പാസ്റ്ററായ ഷാവോ ടിയാഹെന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ