റ്റി.പി.എം ധരിവാൾ സെന്റർ കൺവൻഷൻ വ്യാഴാഴ്ച മുതൽ
ധരിവാൾ / (പഞ്ചാബ്): ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ പഞ്ചാബിലെ ഏറ്റവും വലിയ ആത്മീയ സംഗമമായ ധരിവാൾ സെന്റർ കൺവൻഷൻ ഏപ്രിൽ 9 വ്യാഴം മുതൽ 12 ഞായർ വരെ ധരിവാൾ ബിദ്ധിപൂർ ബൈപാസ് ചൗക്കിന് സമീപമുള്ള കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.
വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 5.30 ന് സുവിശേഷ പ്രസംഗവും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗം എന്നിവയും നടക്കും.
സീനിയർ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ള ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും.
സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് അമൃത്സർ, ഫരീദ്കോട്ട്, ജലന്തർ, ലുധിയാന, മൊഹാലി പഠാൻകോട്ട്, ഹരിയാനയിലെ കലനൗർ, അമ്പാല തുടങ്ങി ധാരിവാൾ സെന്ററിലെ 36 പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗവും നടക്കും.
വിശ്വാസികളും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റയേഴ്സ് കണ്‍വൻഷന് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ