ഐപിസി സൺഡേസ്കൂൾ സംസ്ഥാന താലന്ത് പരിശോധനയിൽ തിരുവനന്തപുരം മേഖലയ്ക്ക് കിരീടം; മികച്ച പങ്കാളിത്തവുമായി കുട്ടികൾ
കുമ്പനാട്: സൺഡേസ്കൂൾ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ഐപിസി സൺഡേസ്കൂൾ സ്റ്റേറ്റ് താലന്ത് പരിശോധനയിൽ 284 പോയിൻ്റുകളുമായി തിരുവനന്തപുരം മേഖല ജേതാക്കളായി.
ആത്മീയശുശ്രൂഷകളിൽ മാറ്റുരയ്ക്കലുകൾക്ക് പ്രാധാന്യം ഇല്ലെങ്കിലും താലന്തുകളുടെ അവതരണം കൊണ്ടും വേറിട്ട ശൈലികളാലും ഏറെ മെച്ചപ്പെട്ട നിലവാരം പുലർത്തുന്ന പ്രോഗ്രാമുകളായിരുന്നു ഓരോന്നും.
പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലുടെ ക്രമീകൃതമായി പ്രോഗ്രാമുകൾ പൂർത്തിയാക്കാൻ കഴിഞ്ഞ സംഘാടക മികവ് ഏറെ പ്രശംസ പിടിച്ചുപറ്റി.
കുമ്പനാട് മേഖല രണ്ടാം സ്ഥാനത്തും (182 പോയിൻ്റുകൾ) തൃശൂർ മേഖല മൂന്നാം സ്ഥാനത്തും (163 പോയിൻ്റുകൾ) എത്തി.
കാട്ടാക്കട സെൻ്ററിലെ ഹന്ന ജോൺ ആണ് വ്യക്തിഗത ചാമ്പ്യൻ (24 പോയിൻ്റുകൾ).
ഐപിസി കേരളം സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ കെ.സി.തോമസ് താലന്ത് പരിശോധന ഉദ്ഘാടനം ചെയ്തു. ആത്മീയ ശുശ്രൂഷകളിൽ വളരാനും നമ്മിലുള്ള ധാർമ്മിക ബോധ്യം സമൂഹത്തോടു പങ്കുവയ്ക്കാൻ കഴിയുന്നതും താലന്തുകൾ വിനയോഗിക്കുന്നതിലൂടെയാണെന്ന് പാസ്റ്റർ കെ.സി.തോമസ് പറഞ്ഞു.
സ്റ്റേറ്റ് സൺഡേ സ്കൂളിൻ്റെ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമാണെന്ന് പാസ്റ്റർ കെ.സി.തോമസ് പറഞ്ഞു. സൺഡേസ്കൂൾ സ്റ്റേറ്റ് ഡയറക്ടർ ഡോ. സാജൻ സി. ജേക്കബ് അധ്യക്ഷത വഹിച്ചു.
സമാപന സമ്മേളനം ഐപിസി സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് പാസ്റ്റർ ഷിബു നെടുവേലിൽ ഉദ്ഘാടനം ചെയ്തു. സൺഡേസ്കൂൾ സ്റ്റേറ്റ് സെക്രട്ടറി ജോജി ഐപ്പ് മാത്യൂസ് അധ്യക്ഷത വഹിച്ചു.
ട്രഷറർ ജെയ്‌സൺ സോളമൻ, ഡെപ്യൂട്ടി ഡയറക്ടർമാരായ പി.എം. ഫിലിപ്പ്, പാസ്റ്റർ അജു അലക്സ്, അസോഷ്യേറ്റ് സെക്രട്ടറിമാരായ പാസ്റ്റർ ജിജി മാമ്മൂട്ടിൽ, സജി നടുവത്ര, പാസ്റ്റർ ജിസ്മോൻ കൊച്ചുപറമ്പിൽ, പാസ്റ്റർ ഏബ്രഹാം തോമസ്, കമ്മറ്റി അംഗങ്ങളായ പാസ്റ്റർ നെബു മാത്സൻ, പാസ്റ്റർ വി.ടി.അന്ത്രയോസ്, പാസ്റ്റർ ബിജു വർഗീസ്, ഡേവിഡ് സാം, പാസ്റ്റർ ജോബി ജോസഫ്, ജസ്റ്റിൻ നെടുവേലിൽ, പാസ്റ്റർ പി.കെ. സാമുവൽകുട്ടി, പാസ്റ്റർ സന്തോഷ് ഡേവിഡ്, ഷിബു വിക്ടർ, പാസ്റ്റർ തോമസ് ജോൺ, സണ്ണി വി.പാപ്പി, എ.വി.തോമസ്, മാത്യു ജോർജ് എന്നിവർ പ്രസംഗിച്ചു.
വിജയികൾക്ക് ഡിസംബർ 5 ന് പെരുമ്പാവൂർ കീഴില്ലത്ത് നടക്കുന്ന ഐപിസി സ്റ്റേറ്റ് കൺവൻഷനിൽ ട്രോഫികളും സമ്മാനങ്ങളും നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.