വേൾഡ് മലയാളി കൗൺസിൽ ആഗോള ദ്വിവത്സര സമ്മേളനം ഓഗസ്റ്റ് 19 മുതൽ വിർജീനിയയിൽ

വേൾഡ് മലയാളി കൗൺസിൽ ആഗോള ദ്വിവത്സര സമ്മേളനം ഓഗസ്റ്റ് 19 മുതൽ വിർജീനിയയിൽ
വേൾഡ് മലയാളി കൗൺസിൽ ആഗോള ദ്വിവത്സര സമ്മേളനം ഓഗസ്റ്റ് 19 മുതൽ വിർജീനിയയിൽ
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
മലയാളികളുടെ ഐക്യവും സാംസ്കാരിക അഭിമാനവും ഉയർത്തിപ്പിടിക്കുന്ന ആഗോള സംഗമമായാണു സമ്മേളനം വിഭാവനം ചെയ്തിരിക്കുന്നതെന്നു സംഘാടകർ അറിയിച്ചു.

വേൾഡ് മലയാളി കൗൺസിൽ ആഗോള ദ്വിവത്സര സമ്മേളനം ഓഗസ്റ്റ് 19 മുതൽ വിർജീനിയയിൽ

വിർജീനിയ: വേൾഡ് മലയാളി കൗൺസിലിന്റെ ആഗോള ദ്വിവത്സര സമ്മേളനം 2027 ഓഗസ്റ്റ് 19, 20, 21 തീയതികളിൽ വിർജീനിയയിലെ ഹെർണ്ടൺ ഹയറ്റ് റീജൻസി ഡുള്ളസ് ഹോട്ടലിൽ നടക്കും. ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ മുഖ്യ രക്ഷാധികാരിയായി സമ്മേളനത്തിനു നേതൃത്വം നൽകും.

വിവിധ രാജ്യങ്ങളിലെ മലയാളികളെ ഒരുമിപ്പിക്കാനും സാംസ്കാരിക പൈതൃകവും സൗഹൃദബന്ധങ്ങളും ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണു മൂന്നു ദിവസത്തെ സംഗമം സംഘടിപ്പിക്കുന്നത്. ആശയങ്ങളും അനുഭവങ്ങളും പങ്കുവയ്ക്കുന്നതിനും പുതിയ സൗഹൃദങ്ങൾ വളർത്തുന്നതിനും സമ്മേളനം വേദിയാകും.

ഗ്ലോബൽ ചെയർമാൻ തോമസ് മൊട്ടക്കൽ, ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, ഗ്ലോബൽ സെക്രട്ടറി ജനറൽ ഷാജി മാത്യു മുലമൂട്ടിൽ, ഗ്ലോബൽ ട്രഷറർ സണ്ണി ജി. വേലിയത്ത്, ഗ്ലോബൽ വൈസ് പ്രസിഡന്റ് (അഡ്മിനിസ്ട്രേഷൻ) ജെയിംസ് കൂടൽ, ഗ്ലോബൽ വൈസ് പ്രസിഡന്റും അമേരിക്ക റീജിയൻ ഡോ. തങ്കം അരവിന്ദ് എന്നിവരുടെ നേതൃത്വത്തിലാണു സമ്മേളനത്തിന്റെ ഒരുക്കങ്ങൾ.

അമേരിക്ക റീജിയനിൽ നടക്കുന്ന സമ്മേളനത്തിന് റീജിയൻ ചെയർമാൻ ഡോ. ഷിബു സാമുവൽ, പ്രസിഡന്റ് ബ്ലെസൺ മണ്ണിൽ, സെക്രട്ടറി മഞ്ജു സുരേഷ് മോഹൻകുമാർ, ഗ്ലോബൽ ഒസിഐ ഫോറം ചെയർമാൻ സാജു തുരുത്തേൽ എന്നിവർ സ്വാഗതം ചെയ്തു.

മലയാളികളുടെ ഐക്യവും സാംസ്കാരിക അഭിമാനവും ഉയർത്തിപ്പിടിക്കുന്ന ആഗോള സംഗമമായാണു സമ്മേളനം വിഭാവനം ചെയ്തിരിക്കുന്നതെന്നു സംഘാടകർ അറിയിച്ചു.

പരിപാടികളുടെ വിശദാംശങ്ങളും തുടർപ്രഖ്യാപനങ്ങളും വരുംദിവസങ്ങളിൽ അറിയിക്കും.

വേദി: ഹയറ്റ് റീജൻസി ഡുള്ളസ്, 2300 ഡുള്ളസ് കോർണർ ബുളവാർഡ്, ഹെർണ്ടൺ, വിർജീനിയ 20171. കൂടുതൽ വിവരങ്ങൾക്ക്: www.wmcgc.com⁠.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
8 + 3 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!