ഇൽഹാൻ ഒമാറിന്റെ ഭർത്താവിന്റെ വൈനറി തട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് അടച്ചുപൂട്ടി
പി പി ചെറിയാൻ
യൂണൈറ്റഡ് സ്റ്റേറ്റ്സ് കോൺഗ്രസ് അംഗം ഇൽഹാൻ ഒമാറിന്റെ ഭർത്താവ് ടിം മൈനെറ്റിന്റെ ഉടമസ്ഥതയിലുള്ള 'ഇഎസ്ടിക്രൂ' (eStCru) എന്ന വൈനറി തട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് അടച്ചുപൂട്ടിയതായി ഹൗസ് ഓവർസൈറ്റ് കമ്മിറ്റി ചെയർമാൻ ജെയിംസ് കോമർ വെളിപ്പെടുത്തി.
വൈനിൽ ഉപയോഗിക്കാനെന്ന വ്യാജേന നിക്ഷേപകർക്ക് ഒഴിഞ്ഞ ബാരലുകൾ വിറ്റഴിച്ചെന്നാണ് പ്രധാന ആരോപണം.
ഇൽഹാൻ ഒമാറിന്റെ സാമ്പത്തിക വിവരങ്ങളിൽ വലിയ അന്തരം കണ്ടെത്തിയതിനെത്തുടർന്ന് കോൺഗ്രസ് ഇതിനകം അന്വേഷണം നടത്തിവരികയാണ്.
ഇതിനിടയിൽ, അമേരിക്കൻ പൗരത്വവുമായി ബന്ധപ്പെട്ട വിവരങ്ങൾ തെറ്റായി നൽകിയെന്നാരോപിച്ച് ഫെഡറൽ ഏജൻ്റുമാർ ഒമാറിന്റെ വാഷിംഗ്ടൺ ഡി.സിയിലെ വസതിയിൽ റെയ്ഡ് നടത്തിയിരുന്നു.
എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും രാഷ്ട്രീയപ്രേരിതമാണെന്നുമാണ് ഇൽഹാൻ ഒമാറും കുടുംബവും വ്യക്തമാക്കുന്നത്.
നിക്ഷേപകരെ ബോധപൂർവ്വം കബളിപ്പിച്ചിട്ടില്ലെന്ന് ടിം മൈനെറ്റിന്റെ അഭിഭാഷകരും പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ