യേശു കന്യകയില്‍ ജനിച്ചുവെന്ന് വിശ്വസിക്കുന്നത് അമേരിക്കക്കാരില്‍ 50 ശതമാനത്തില്‍ താഴെ മാത്രം
അമേരിക്കന്‍ ബൈബിള്‍ സൊസൈറ്റി കഴിഞ്ഞ വ്യാഴാഴ്ച പുറത്തുവിട്ട ഒരു റിപ്പോര്‍ട്ട് പ്രകാരം യേശുവിന്റെ ജനനം പരിശുദ്ധാത്മാവില്‍ മറിയയുടെ അമാനുഷിക സങ്കല്‍പ്പത്തില്‍ നിന്ന് ഉടലെടുത്ത ഒരു അത്ഭുതമാണെന്ന് അമേരിക്കക്കാരില്‍ ഇപ്പോള്‍ പകുതിയില്‍ താഴെ പേര്‍ മാത്രമേ വിശ്വസിക്കുന്നുള്ളു.
16-മത് വാര്‍ഷിക സ്റ്റേറ്റ് ഓഫ് ദി ബൈബിള്‍ റിപ്പോര്‍ട്ടിന്റെ ഏഴാം അദ്ധ്യായത്തില്‍ ദൈവം, സ്വര്‍ഗ്ഗം, നരകം, സാത്താന്‍, ദൂതന്മാര്‍, പിശാചുക്കള്‍ എന്നിവയിലുള്ള വിശ്വാസങ്ങള്‍ ഉള്‍പ്പെടെയുള്ള അമാനുഷിക കാര്യങ്ങളുമായുള്ള അമേരിക്കക്കാരുടെ അനുഭവങ്ങള്‍ അമേരിക്കന്‍ ബൈബിള്‍ സൊസൈറ്റി എടുത്തു കാണിക്കുന്നു.
ജനുവരി 8 മുതല്‍ 27 വരെ ശേഖരിച്ച 2649 അമേരിക്കക്കാരുടെ പ്രതികരണങ്ങള്‍ ഈ ഡേറ്റായില്‍ ഉള്‍പ്പെടുത്തുന്നു. മൊത്തത്തില്‍ 171 ദശലക്ഷം അമേരിക്കക്കാര്‍, അതായത് യു.എസിലെ മുതിര്‍ന്നവര്‍ ഏകദേശം 62 ശതമാനം പേര്‍ അമാനുഷികതയില്‍ വിശ്വസിക്കുന്നുവെന്ന് എബിഎസ് പറഞ്ഞു.
അമേരിക്കക്കാരില്‍ പകുതിയിലധികം പേരും 53 ശതമാനം പേര്‍ ഇപ്പോഴും യേശുവിന്റെ പുനരുത്ഥാനത്തിന്റെ അത്ഭുതത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കിലും കന്യകാ ജനനം സത്യമനാണെന്ന് 49 ശതമാനം പേര്‍ മാത്രമേ വിശ്വസിക്കുന്നുള്ളു.
2017-ല്‍ പ്യൂ റിസര്‍ച്ച് സെന്ററില്‍നിന്നുള്ള ഡാറ്റാ കാണിക്കുന്നത് യേശു കന്യകയില്‍ ജനിച്ചുവെന്ന് വിശ്വസിക്കുന്നത് 66 ശതമാനം അമേരിക്കക്കാരായിരുന്നു. 2014-ല്‍ ഇത് 73 ശതമാനം ആയിരുന്നു.
ബൈബിള്‍ ചെങ്കടല്‍ പിളര്‍ന്നതായി വിശ്വസിക്കുന്ന അമേരിക്കക്കാര്‍ 44 ശതമാനം മാത്രമേ ഉള്ളുവെന്ന് എബിഎസ് കണ്ടെത്തി.
97 ശതമാനം ക്രിസ്ത്യാനികളില്‍ ഇപ്പോഴും യേശുവിവിന്റെ കന്യകാ ജനനത്തില്‍ വിശ്വസിക്കുന്നു.
99 ശതമാനം പേര്‍ യേശുവിന്റെ പുനരുത്ഥാനത്തില്‍ വിശ്വസിക്കുന്നു. 92 ശതമാനം പേര്‍ ചെങ്കടല്‍ പിളര്‍ന്നതിനെയും വിശ്വസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ