അടിമത്തത്തെ ന്യായീകരിച്ച കത്തോലിക്കാ സഭയുടെ പങ്കിനെ നൂറ്റാണ്ടുകള്‍ക്കുശേഷം പോപ്പ് ക്ഷമ ചോദിച്ചു

അടിമത്തത്തെ ന്യായീകരിച്ച കത്തോലിക്കാ സഭയുടെ പങ്കിനെ  നൂറ്റാണ്ടുകള്‍ക്കുശേഷം പോപ്പ് ക്ഷമ ചോദിച്ചു
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
അടിമത്തത്തെ ന്യായീകരിച്ച കത്തോലിക്കാ സഭയുടെ പങ്കിനെ നൂറ്റാണ്ടുകള്‍ക്കുശേഷം പോപ്പ് ക്ഷമ ചോദിച്ചു വത്തിക്കാന്‍ സിറ്റി: അടിമത്തത്തെ ന്യായീകരിക്കുന്നതിലും അത് നൂറ്റാണ്ടുകളോളം തുറന...

അടിമത്തത്തെ ന്യായീകരിച്ച കത്തോലിക്കാ സഭയുടെ പങ്കിനെ നൂറ്റാണ്ടുകള്‍ക്കുശേഷം പോപ്പ് ക്ഷമ ചോദിച്ചു

വത്തിക്കാന്‍ സിറ്റി: അടിമത്തത്തെ ന്യായീകരിക്കുന്നതിലും അത് നൂറ്റാണ്ടുകളോളം തുറന്നെതിര്‍ക്കാന്‍ വൈമനസ്യം കാട്ടിയതിലും കത്തോലിക്കാ സഭയ്ക്കുണ്ടായ പങ്കിന് മാപ്പ് ചോദിച്ച് പോപ്പ് ലിയോ പതിനാലാമന്‍ സഭയുടെ ചരിത്രത്തിലെ മറക്കാനാവാത്ത മുറിവ് എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.

തിങ്കളാഴ്ച പുറത്തിറക്കിയ തന്റെ ആദ്യ ചാക്രിക ലേഖനത്തിലാണ് പോപ്പ് മാപ്പപേക്ഷ അറിയിച്ചത്. കഴിഞ്ഞ നൂറ്റാണ്ടുകളില്‍ അവിശ്വാസികള കീഴടക്കുന്നതിലും അടിമകളാക്കുന്നതിനും പിന്തുണച്ചതിലും മുന്‍ പോപ്പുമാര്‍ വഹിച്ച പങ്കിന് അദ്ദേഹം ക്ഷമ ചോദിച്ചു.

യൂറോപ്യന്‍ ഭരണാധികാരികള്‍ക്ക് ക്രിസ്ത്യാനികളല്ലാത്തവരെ കീഴടക്കാനും അടിമകളാക്കാനും സഭാധ്യക്ഷര്‍ നല്‍കിയ അനുമതിയെക്കുറിച്ച് ഇതുവരെ ആരും പരസ്യമായി മാപ്പ് പറഞ്ഞിരുന്നില്ല.

18-മത്തെ നൂറ്റാണ്ടില്‍ പുറപ്പെടുവിച്ച ചില ഉത്തരവുകളാണ് പിന്നീട് ആഫ്രിക്കയിലും അമേരിക്കിയിലുമുള്ള അധിനിവേശത്തിനും അടിമത്തത്തിനും ആശയപരമായ അടുത്തറയായതെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്.

നിരവധി പേര്‍ അനുഭവിച്ച വേദനവും അപമാനവും ഓര്‍ക്കുമ്പോള്‍ സഭയുടെ പേരില്‍ ഞാന്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു. പോപ്പ് രേഖയില്‍ പറയുന്നു.
https://youtu.be/i94XYaKbdO8?si=aVIHL2sjr8OzbZj7

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
2 + 7 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!