കോവിഡ് അനുബന്ധ രോഗങ്ങള്‍ കാരണം 22.1 ദശലക്ഷം അധിക മരണങ്ങള്‍

കോവിഡ് അനുബന്ധ രോഗങ്ങള്‍ കാരണം 22.1 ദശലക്ഷം അധിക മരണങ്ങള്‍
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
കോവിഡ് അനുബന്ധ രോഗങ്ങള്‍ കാരണം 22.1 ദശലക്ഷം അധിക മരണങ്ങള്‍ കോവിഡ് മഹാമാരിക്ക് ശേഷം 2020-23 കാലത്ത് അനുബന്ധ രോഗങ്ങള്‍ കാരണം 22.1 ദശലക്ഷം അധിക മരണങ്ങള്‍ ഉണ്ടായതായി ലോകാരോഗ്യ സംഘ...

കോവിഡ് അനുബന്ധ രോഗങ്ങള്‍ കാരണം 22.1 ദശലക്ഷം അധിക മരണങ്ങള്‍

കോവിഡ് മഹാമാരിക്ക് ശേഷം 2020-23 കാലത്ത് അനുബന്ധ രോഗങ്ങള്‍ കാരണം 22.1 ദശലക്ഷം അധിക മരണങ്ങള്‍ ഉണ്ടായതായി ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

ഓരോ കോവിഡ് മരണത്തിനു അനുബന്ധമായി രണ്ട് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ഡബ്ളിയുഎച്ച്ഒ കഴിഞ്ഞ ദിവസം പുറത്തുവിട്ട വേള്‍ഡ് ഹെല്‍ത്ത് സ്റ്റാറ്റിസ്റ്റിക്സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

വൈറസ് മൂലം ഉണ്ടായത് മാത്രമല്ല കുറഞ്ഞ ആരോഗ്യ സംരക്ഷണ സംവിധാനം, വൈകിയ ചികിത്സ, സാമ്പത്തിക സമ്മര്‍ദ്ദം, പകര്‍ച്ച വ്യാധിയുമായി ബന്ധപ്പെട്ട മറ്റ് തടസ്സങ്ങള്‍ എന്നിവ മൂലമുണ്ടാകുന്ന മരണം അധിക മരണ നിരക്കില്‍ ഉള്‍പ്പെടുന്നുവെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

2020-നും 23-നും ഇടയില്‍ ആഗോള തലത്തില്‍ പല കാരണങ്ങളാലും 22.1 ദശലക്ഷം അധിക മരണങ്ങള്‍ക്ക് കോവിഡ് നിമിത്തമായി.

ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 7 ദശലക്ഷം കോവിഡ് മരണങ്ങളുടെ മൂന്നിരട്ടിയിലധികമാണെന്ന് ഡബ്ളിയുഎച്ച്ഒ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
6 + 6 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!