ഹരിതോർജത്തിലേക്ക് ലോകം; ചൈനയുടെ ആധിപത്യം ശക്തമാകുന്നു
വാർത്ത: പ്രസാദ് തീയാടിക്കൽ
ചൈന: മെയ് 17 – ദി ഗാർഡിയൻ റിപ്പോർട്ട് പ്രകാരം ലോകമെമ്പാടും ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് ഹരിതോർജത്തിലേക്കുള്ള മാറ്റം വേഗത്തിലാകുന്നതിനിടെ ആഗോള ശക്തിസമവാക്യങ്ങളിലും വലിയ മാറ്റങ്ങൾ ഉണ്ടാകാമെന്ന മുന്നറിയിപ്പുമായി വിദഗ്ധർ.
സൗരോർജം, കാറ്റോർജം, ബാറ്ററി നിർമ്മാണം ഉൾപ്പെടെയുള്ള ശുദ്ധോർജ മേഖലകളിൽ ചൈന വൻ മുന്നേറ്റം കൈവരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.
ഹരിതോർജ സാങ്കേതികവിദ്യകളിൽ ചൈനയുടെ വർധിച്ച നിക്ഷേപവും ഉൽപാദന ശേഷിയും ഭാവിയിലെ സാമ്പത്തിക-രാഷ്ട്രീയ സ്വാധീനത്തിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.
അതേസമയം, എണ്ണ-വാതക അധിഷ്ഠിത സമ്പദ്‌വ്യവസ്ഥകളുള്ള രാജ്യങ്ങൾ പുതിയ ഊർജ മാറ്റങ്ങൾക്ക് അനുസരിച്ച് നയപരമായ പരിഷ്‌കരണങ്ങൾ നടത്തേണ്ട സാഹചര്യം ശക്തമാകുന്നതായും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
https://youtu.be/YPoSarVZa0E?si=vFyVmP86Az4MSOfO
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ